Wednesday, November 30, 2011

മഴ വന്ന പുലരിയില്‍...!


ഉറങ്ങി കിടക്കും ഞങ്ങളെ തൊട്ടുണര്‍ത്തിയതാര്‍..
പുലരിയോ....
പുലരിയില്‍ വിതുമ്പിയിറങ്ങിയ പരിഭവ മണിത്തുള്ളികളോ...?

Thursday, November 24, 2011

നീലത്താമരേ...

നീലത്താമരേ പുണ്യം ചൂടിയെൻ
ധന്യമാം തപസ്സിൽ..
നീലത്താമരേ  ഓളം നീട്ടി നീ
ജാലമാം സരസ്സിൽ..
ആവണിനാളിൽ ഞാൻ കണിയേകും കാവടി നീ അണിഞ്ഞു..
ആതിരാരാവിൽ  നിൻ മിഴിനീരിൻ മഞ്ഞിൽ നനഞ്ഞു..
വെൺ സൂര്യൻ അകലെ തേരിലണയേ
മെല്ലെയുണരും ചാരുതേ..
കൺപീലി നിരകൾ നിന്നെ ഉഴിയാൻ
ചിന്നി വരവായ് സ്നേഹിതേ....!

Tuesday, November 22, 2011

ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി..


ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞു പോയി രാപ്പാടി പെണ്ണിന്‍ കനവുകളും
ആ കാട്ടു തീയില്‍ (ഇല കൊഴിയും )

പ്രേമത്തിന്‍ മധുരിമയും
വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല കൊഴിയും )


Musician :Mohan Sithara/മോഹന്‍ സിതാര
Lyricist(s):Kottakkal Kunjimoideen Kutty/കോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
Year:1987
Singer(s):KJ Yesudas/കെ ജെ യേശുദാസ്
Raga(s) Used:Misra Sivaranjani/ മിശ്ര ശിവരഞ്ജിനി

* എന്‍റെ ചിത്രങ്ങള്‍ രണ്ട് നിറങ്ങളിലായി പോസ്റ്റ് ആവുന്നതിന്‍റെ  കാരണം പറഞ്ഞു തന്ന് എന്നെ ഒന്ന് സഹായിയ്ക്കാമോ പ്രിയരേ...
ചിത്രത്തിന്‍റെ യഥാര്‍ത്ഥ നിറം മുകളില്‍ കാണുന്നതാണ്‍..!

Tuesday, November 8, 2011

ഉറുമ്പേ.. ഉറുമ്പേ ഉറുമ്പിന്റച്ഛന് എങ്ങട്ട് പോയി?


അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
പന്ത്രണ്ടാന കുളിച്ചു വരുമ്പോള്
പരിപ്പുകുത്തി പാച്ചോറു വച്ചു..
ഞാനുമുണ്ടു.... സഖിയുമുണ്ട്...
സഖീടച്ചന്റെ പേരെന്ത്...?
മുരിങ്ങത്തണ്ട്
മുരിങ്ങതണ്ടും തിന്നവളെ... മുന്നാഴിയെണ്ണ കുടിച്ചവളേ..
അക്കര നിക്കണ മാടപ്രാവിന്റെ കയ്യോ കാലോ വെട്ടിക്കുത്തി മടക്കണം ഒന്ന്.