Thursday, February 28, 2013

*..അനുരാഗം..*




എന്റെ പുണ്യമേ...
പ്രണയം അറിയുന്നു ഞാൻ...

എന്റെ സ്നേഹമേ..
വിരഹവും അറിയുന്നു ഞാൻ..


ന്റെ മനകണ്ണിൽ പൊട്ടി വിടരും പെൺപൂവേ..


നിലാ വിളക്കിൽ ഒളിയെറിയും ആൺപൂവേ..

രാവും പകലും...മണ്ണും മഴയും...ചേർന്നലിഞ്ഞ്
 ഓരോ അണുവിലും പടർന്ന് കയറുന്നു അനുരാഗം..

Saturday, February 23, 2013

എന്തിനോ എന്നെ വിളിച്ചു...


എന്തിനോ എന്നെ വിളിച്ചു
എന്തിനോ ഞാന്‍ വിളികേട്ടു
എന്തിനോ എന്തിനോ എന്തിനോ

സ്വപ്നത്തില്‍ വന്നെന്നെയുണര്‍ത്തി - ഏതോ
പുഷ്പശരശയ്യയില്‍ കിടത്തി
നിത്യജീവിതത്തിലെന്‍ പാവമാം മനസ്സിന്റെ
സ്വസ്ഥതയാകെ ഭവാന്‍ അകറ്റി
സ്വസ്ഥതയാകെ ഭവാന്‍ അകറ്റി

പരിസരമാകെ ഞാന്‍ മറക്കും - പ്രേമ
പരിഭവം അഭിനയിച്ചിരിക്കും
അത് കണ്ടു തോഴിമാര്‍ കളിയാക്കി ചിരിക്കുമ്പോള്‍
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും

എവിടെയെങ്കിലും വച്ച് കാണാന്‍ - എന്റെ
ഹൃദയത്തിലുള്ളതെല്ലാം ചൊല്ലാന്‍
വിരഹവേദനാഭാരം ഇറക്കിവെച്ചവിടുത്തെ
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം..

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
*** ...നിറമേഘ ചോലയിൽ കേൾക്കാം... ***