Saturday, December 3, 2011

“മന്ദാര പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ..“

ആഹാ...ആ.......
മന്ദാരപ്പൂ മൂളീ കാതിൽ...തൈമാസം വന്നല്ലോ...
സിന്ധൂര പൂപാടീ കൂടെ നീ സ്വന്തമായെല്ലോ...
ആരാരും കാണാതെ ആമ്പൽക്കിനാവും..
ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും...
ഒന്നാകും പോലെ ശ്രുതിയായ് ലയമായി...[മന്ദാരപ്പൂ......]

കുരുന്നിനും കിളുന്നിനും മധുരം നീയേ...
ഇണക്കിളി പറന്നു നീ വരണേ....
നിനച്ചതും കൊതിച്ചതും പതിവായെന്നിൽ...
നിറക്കണേ..വിളമ്പി നീ തരണേ....
മാറിൽ ചേർന്നുറങ്ങും പനിനീരിൻ തെല്ലു നീ..ആഹാ ഹാഹാ...
ഉള്ളിൽ പെയ്‌തിറങ്ങും ഇളനീരിൻ തുള്ളി നീ...
അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ..
തേടു നീളേ നേടാനേതൊ സമ്മാനം......[മന്ദാരപ്പൂ......]

കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ..
കിണുങ്ങിയോ ചിണുങ്ങിയോ അരികേ...
ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ..
ചിലമ്പിയോ തുളുമ്പിയോ വെറുതെ...
മെയ്യിൽ കൈ തലോടും നുര പോലെ ചിമ്മിയോ..ആഹാ ഹാഹാ..
കാതിൽ വന്നു ചേരും..പൊഴ പോലെ കൊഞ്ചിയോ...
നിറഞ്ഞും കവിഞ്ഞും..മനസ്സേ താനെ..
പാടു നാളെയല്ലെ കാവിൽ കല്ല്യാണം.....[മന്ദാരപ്പൂ......]
ചിത്രം/ആൽബം: 
വിനോദയാത്ര
ഗാനരചയിതാവു്: 
വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: 
ഇളയരാജ

13 comments:

  1. നല്ല ചിത്രം... ഫോട്ടോഷോപ്പിൽ ചിത്രത്തിന് അല്പം ക്ലാരിറ്റി കൊടുത്തിരുന്നെങ്കിൽ കുറച്ച് കൂടി മനോഹരമായേനെ..!!

    ReplyDelete
  2. നല്ല ഫൊടട്ടൊ....
    കൂരിരുട്ടിലെ സുന്ദരി........!!!

    ReplyDelete
  3. ഇരുളില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിയ്ക്കുന്നു..!!!
    ഈ പാട്ടെനിയ്ക്ക് ഒരുപാടിഷ്ട്മാണ്.. മന്ദാരചെടിയും!
    എന്റെ വീട്ടില്‍ ഒരു മന്ദാരചെടിയുണ്ട്..
    ഓഫീസിലെ കാമ്പസില്‍ വലിയൊരു മന്ദാരമരവുമുണ്ട്..
    ഉയരം കുറഞ്ഞ് പടര്‍ന്ന് കുടപോലെ നില്‍ക്കുന്ന ഒരു മന്ദാരം..
    ആ മന്ദാരവുമായി അഭേദ്യമായ ബന്ധമാണുള്ളത്..
    അതിനുചുവട്ടില്‍ എത്രനേരം നിന്നിരിയ്ക്കുന്നു.. എനിയ്ക്ക് വേണ്ടിയവള്‍ കുടപിടിച്ചു നിന്നു.. മന്ദാരവെഞ്ചാമരംകൊണ്ടെനിയ്ക്ക് വീശി തന്നു..
    ഞാന്‍ മുന്നെ പറഞ്ഞിട്ടില്ലേ മന്ദാരത്തെകണ്ട് ദേവതാരുവാണെന്ന് വിചാരിച്ചത്... അതീ മന്ദാരമാണ്..:-) മന്ദാരമെനിയ്ക്ക് വേണ്ടി വെഞ്ചാമരം വീശുമ്പോള്‍ ഞാനെന്റെ പ്രിയയുടെ ചെവിയില്‍ മൂളും.. “സുഖമാണീ കാറ്റ്.. എന്ത് സുഖാണീ നിലാവ്.. അരികില്‍ നീ വരുമ്പോള്‍ എന്ത് രസമാണീ സന്ധ്യാ..”

    മന്ദാരം ദേവപ്രീതിയ്ക്കായി ഉപയോഗിയ്ക്കുന്ന ഒരുപുഷ്പം കൂടിയാണ് ട്ടോ
    ഗുരുവായൂരപ്പന്റെ ഇഷ്ടഹാരം തുളസിയും മന്ദാരവുമാണ്..

    ReplyDelete
  4. ഇരുട്ടില്‍ ഇവളെകാണാന്‍ കുടുതല്‍ ഭംഗി ....നന്നായിരിക്കുന്നു

    ReplyDelete
  5. സ്നേഹം പ്രിയരേ..നിങ്ങളെന്‍റെ മന്ദാരത്തെ കൂടുതല്‍ സുന്ദരിയാക്കി..!


    ‍ആയിരങ്ങളില്‍ ഒരുവന്‍ ..നിയ്ക്ക് അറിയാന്‍ പാടില്ലാത്ത കാര്യം പറഞ്ഞ് എന്നെ പേടിപ്പിയ്ക്കല്ലേ..!

    കൊച്ചുമുതലാളി...ഇതെല്ലാം ഒന്നു എഴുതി തന്നേ...നമുക്ക് ‘കുട്ടിത്തരങ്ങളില്‍ ‘ പോസ്റ്റാം..!

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..