Wednesday, October 23, 2013

രാമഴ ലഹരിയിലേക്ക്‌..

ഞാനെന്ന ഭാവം..
മണിമണികളായ്‌ വീണുടയുന്ന
ഹൃദയ സ്പന്ദന താളം..

Sunday, October 6, 2013

സൗന്ദര്യമേ...


എനിക്കും നിനക്കും സൗന്ദര്യം കൽപ്പിച്ചതാരാണു..?

Monday, September 9, 2013

നിനക്കായ്‌..


സീൽക്കാരമായ്‌ പെയ്തിറങ്ങിയ രാമഴപ്പാട്ടിൽ.. നീ കേൾക്കാതെ പോയ വരികൾ പാടുന്നു ഞാൻ നിനക്കായ്‌..!

Saturday, July 6, 2013

കൺ മിഴിച്ചുണരാനായ്‌...

അറ്റമില്ലാ ദുഃഖം തീർക്കുവാനായ്‌.. വർദ്ധിക്കുന്ന  നെഞ്ചിലെ നീറ്റം മാച്ചിടുവാനായ്‌...

Monday, April 15, 2013

അടരുവാൻ വയ്യ..


 സ്വപ്നങ്ങളുടെ നനവ്  പടർത്തി മഴയായ് പെയ്തിറങ്ങി..

മണ്ണിന്റെ മാറിലേയ്ക്ക്   പെയ്തിറങ്ങാൻ കൊതിച്ച മഴത്തുള്ളികൾക്ക്..

ഒന്നണയുവാനുള്ള വെമ്പൽ..

എത്തിപ്പെടാനാവാത്ത വിതുമ്പൽ..

ഇനിയവൾക്ക് പൊട്ടിച്ചിരിക്കാനാവുമോ എന്തോ.. :(

Sunday, April 7, 2013

!..ഓർമ്മകൾ എന്നെ കൊള്ളയടിക്കുന്നു..!

!
ഞാൻ..

നിശ്ശബ്ദതയിൽ ഞാൻ നിന്നെ അറിയുകയായിരുന്നു..
നിന്നിൽ അലിയുകയായിരുന്നു..

നീ..

മൌനം വാചാലമാക്കും മഴയുടെ നിറവിൽ എന്നുള്ളം പെയ്യകയാണ്..
പ്രണയമറിയിക്കും നിന്റെ മാറിൽ ചാഞ്ഞുറങ്ങുകയാണു ഞാൻ..

Thursday, February 28, 2013

*..അനുരാഗം..*




എന്റെ പുണ്യമേ...
പ്രണയം അറിയുന്നു ഞാൻ...

എന്റെ സ്നേഹമേ..
വിരഹവും അറിയുന്നു ഞാൻ..


ന്റെ മനകണ്ണിൽ പൊട്ടി വിടരും പെൺപൂവേ..


നിലാ വിളക്കിൽ ഒളിയെറിയും ആൺപൂവേ..

രാവും പകലും...മണ്ണും മഴയും...ചേർന്നലിഞ്ഞ്
 ഓരോ അണുവിലും പടർന്ന് കയറുന്നു അനുരാഗം..

Saturday, February 23, 2013

എന്തിനോ എന്നെ വിളിച്ചു...


എന്തിനോ എന്നെ വിളിച്ചു
എന്തിനോ ഞാന്‍ വിളികേട്ടു
എന്തിനോ എന്തിനോ എന്തിനോ

സ്വപ്നത്തില്‍ വന്നെന്നെയുണര്‍ത്തി - ഏതോ
പുഷ്പശരശയ്യയില്‍ കിടത്തി
നിത്യജീവിതത്തിലെന്‍ പാവമാം മനസ്സിന്റെ
സ്വസ്ഥതയാകെ ഭവാന്‍ അകറ്റി
സ്വസ്ഥതയാകെ ഭവാന്‍ അകറ്റി

പരിസരമാകെ ഞാന്‍ മറക്കും - പ്രേമ
പരിഭവം അഭിനയിച്ചിരിക്കും
അത് കണ്ടു തോഴിമാര്‍ കളിയാക്കി ചിരിക്കുമ്പോള്‍
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും

എവിടെയെങ്കിലും വച്ച് കാണാന്‍ - എന്റെ
ഹൃദയത്തിലുള്ളതെല്ലാം ചൊല്ലാന്‍
വിരഹവേദനാഭാരം ഇറക്കിവെച്ചവിടുത്തെ
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം..

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
*** ...നിറമേഘ ചോലയിൽ കേൾക്കാം... ***