Friday, January 27, 2012

ചെത്തിമന്ദാരം തുളസി.. പിച്ചകമാലകൾ ..ചാര്‍ത്തി..




ചെത്തിമന്ദാരം തുളസി പിച്ചകമാലകൾ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം (2)

മയില്‍പ്പീലി ചൂടിക്കൊണ്ടും മഞ്ഞ തുകില്‍ ചുറ്റിക്കൊണ്ടും..
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം(2) (ചെത്തിമന്ദാരം..)

വാകച്ചാര്‍ത്തു കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍..
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം..(ചെത്തിമന്ദാരം..)

അഗതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി..
അവില്‍‌പൊതി കൈക്കൊള്ളുവാന്‍ കണികാണേണം..(ചെത്തിമന്ദാരം..)

ചിത്രം: അടിമകൾ
ഗാനരചയിതാവു്: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
ആലാപനം: പി സുശീല

Wednesday, January 11, 2012

കുതിച്ചോടി കയറുന്ന തിരകൾ..

കടൽ തേടി ഒഴുകുന്ന പുഴയോ
കര തേടി അലയുന്ന തിരയോ (2)
ഏതാനൂ സത്യമെന്നറിയാതെ ഞാനെന്നും
ഒരു വഴി തേടി നടപ്പൂ
എന്നും പെരുവഴി തന്നിൽ നടപ്പൂ‍
(കടൽ തേടി..)


ചിരിച്ചോടിയെത്തുന്ന പുഴയെ
തേങ്ങിക്കരഞ്ഞു കൊണ്ടെന്നേ പുണർന്നു
ആഴി തൻ അടിത്തട്ടിൽ ഊറിയ കണ്ണീരിൽ
ഉപ്പുരസം പുഴ നുകർന്നില്ലേ
നുകർന്നില്ലേ..നുകർന്നില്ലേ
(കടൽ തേടി..)

കുതിച്ചോടി കയറുന്ന തിരകൾ
പൊട്ടിച്ചിരിച്ചുകൊണ്ടെന്തേ ഇറങ്ങി
തോൽവി തൻ വേദന മായ്ക്കാനോ
കരയെ തോല്പിച്ചു തളർന്നിട്ടോ
തളർന്നിട്ടോ....തളർന്നിട്ടോ
(കടൽ..)

ചിത്രം/ആൽബം: അഭിനയം
സംഗീതം: കെ രാഘവൻ
ആലാപനം: കെ പി ബ്രഹ്മാനന്ദൻ

Friday, January 6, 2012

പെയ്തൊഴിയാന്‍........!

പെയ്തൊഴിയാന്‍ വെമ്പുമീ മേഘശകലങ്ങള്‍ തുളുമ്പാതെ വിങ്ങും അശ്രുക്കള്‍ അല്ലയോ.....

Sunday, January 1, 2012

ആ..ആ..ആന...ആന..

അ..അ...അമ്മ ..അമ്മ
അമ്മയെപ്പോൽ ഈ മൊഴിയും
ആ..ആ..ആന...ആന..
ആനകേറാമല ആകാശം
ഇ..ഇ. ഇല്ലം...ഇല്ലം....
ഇൻഡ്യ ഇല്ലം തറവാട്
ഈ..ഈ..ഈണം ഈനം
ഈണം മൂളും പൂത്തുമ്പീ
അ..അമ്മ .......ആ...ആന
ഇ..ഇല്ലം...ഈ ...ഈണം
അക്ഷരമാല പഠിക്കാല്ലോ
ലല്ലല ലല്ലല ലല്ലലാ‍ാ
 
ഉ....ഉണ്ണി ഉണ്ണിപ്പൂവുകളുതിരുന്നൂ
ഊ...ഊ........
ഊഞ്ഞാൽ.....ഊഞ്ഞാൽ....പൊന്നൂഞ്ഞാൽ
എ..എ... എണ്ണ എണ്ണക്കറുപ്പിന്നെന്തഴക്
ഏ..ഏ..ഏഴ്....
ഏഴു സ്വരങ്ങൾ ഏഴു നിറം
 
 
ഐ...... ഐ.....ഐക്യം
ഐക്യം ഐക്യം ഐശ്വര്യം
ഒ...ഒ.. ഒന്ന്
ഒന്നേ ഒന്നേ നാമൊന്നേ
ഓ...ഓ...ഓണം ഓണം  തിരുവോനം
അം...... അം......അംബ
അംബ  അംബ  ഭാരതാംബ


ചിത്രം/ആൽബം: 
 ഗോത്രം
ഗാനരചയിതാവു്: 
 ഒ എൻ വി കുറുപ്പ്
സംഗീതം: 
 ജി ദേവരാജൻ
ആലാപനം: 
 മാധുരി