Thursday, December 13, 2012

Saturday, March 31, 2012

ന്റെ കിനാക്കൂടിന് ഇന്ന് ഒരു വയസ്സ്....!




ഇത് ന്റെ കിനാക്കൂട്...

ഇവിടെ വിരിയുന്ന ഓരോ പൂക്കള്‍ക്കും സ്വപ്നത്തിന്റെ നൈര്‍മ്മല്യവും, സ്നേഹത്തിന്റെ സുഗന്ധവുമുണ്ട്..

എന്റെ “കൊച്ചു കേമനെ “ആശംസിച്ചാലും പ്രിയരേ....!

Sunday, March 11, 2012

Wednesday, February 29, 2012

ഓളം തുള്ളുമീ കുളിർ മഴയിൽ...!


താമരമൊട്ടേ ചെന്താമരമൊട്ടേ
ഓളം തുള്ളുമീ കുളിർ മഴയിൽ
തളിർ പൊട്ടി വിടരുമീ തെളിമഴയിൽ
താലോലമാട്ടുന്നതാര് നിന്നെ താലോലമാട്ടുന്നതാര്
കാറ്റിന്റെ കൈകളാണോ ഒരു
കള്ളന്റെ കൈകളാണോ
താലോലമാട്ടുന്നതാര് എന്നെ താലോലമാട്ടുന്നതാര് (താമരമൊട്ടേ...)


കുളിരോടു കുളിരണിഞ്ഞു നെഞ്ചിൽ
മലരോടു മലർ വിരിഞ്ഞു
പുതുമണ്ണിൻ മണമൂറും പുതുമഴയിൽ
പുൽകി വിടർത്തുന്നതാര് നിന്നെ
പുൽകി വിടർത്തുന്നതാര്
പൊന്നലച്ചാർത്തുകളോ ഒരു
ചുണ്ടിന്റെ കുസൃതികളോ
താലോലമാട്ടുന്നതാര് നിന്നെ താലോലമാട്ടുന്നതാര് (താമരമൊട്ടേ...)

മുത്തോടു മുത്തിണങ്ങി രാഗ
മുത്തങ്ങൾ ചേർന്നിണങ്ങി
കെട്ടിപ്പിടിക്കുന്ന നേരമെന്നോമന
ഞെട്ടിത്തരിക്കുന്നതെന്തേ വീണ്ടും
ഞെട്ടിത്തരിക്കുന്നതെന്തേ
ആദ്യത്തെ ലജ്ജ കൊണ്ടോ അതോ
ആ കരവിദ്യ കൊണ്ടോ
താലോലമാട്ടുന്നതാര് നിന്നെ താലോലമാട്ടുന്നതാര്(താമരമൊട്ടേ...)

ചിത്രം/ആൽബം: പച്ച നോട്ടുകൾ
ഗാനരചയിതാവു്: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ

Thursday, February 23, 2012

ഇരുകണ്ണീർത്തുള്ളികൾ...!



ഇരുകണ്ണീർത്തുള്ളികൾ ഒരു സുന്ദരിയുടെ
കരിമിഴികളില്വെച്ചു കണ്ടുമുട്ടീ
കണ്ടുമുട്ടീ അവർ കണ്ടുമുട്ടീ പിന്നെ
കണ്ടു വന്ന സ്വപ്നത്തിൻ കഥ ചൊല്ലീ
താമരപ്പൊയ്കയിലെ അരയന്നങ്ങളെപ്പോലെ
പ്രേമത്താൽ പരസ്പരം കൈകൾ നീട്ടീ (ഇരു)


അടുക്കുവാനവർക്കെന്നും കഴിഞ്ഞതില്ലാ
അകലത്താണകലത്താണിരുപേരും
കവിളിലേയ്ക്കൊഴുകുമ്പോൾ ഒരുമിയ്ക്കാമെന്നോർത്തു
കരളിൽ പ്രതീക്ഷയുമായ് യാത്ര തുടർന്നൂ
കരളിൽ പ്രതീക്ഷയുമായ് യാത്ര തുടർന്നൂ ( ഇരു)


അടുത്തതില്ലാ അവർ അടുത്തതില്ലാ ഒരു
നെടുവീർപ്പിൻ കൊടുംകാറ്റിൽ അകന്നു പോയി
മരണത്തിൻ ഭീകര മരുഭൂവിൽ വീണൊരു
മഴത്തുള്ളി പോലെയവർ തകർന്നുപോയീ
മഴത്തുള്ളിപോലെയവർ തകർന്നുപോയീ (ഇരു)

ചിത്രം/ആൽബം: ഇരുട്ടിന്റെ ആത്മാവ്
ഗാനരചയിതാവു്: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്
ആലാപനം: എസ് ജാനകി

Sunday, February 19, 2012

ആശ്രമം പോലും അരമനയാകും..



ആശ്രമം പോലും അരമനയാകും
അനവദ്യമോഹനമീ ജീവനം..

(കൊച്ചു കുഞ്ഞുങ്ങള്‍ ഒരുക്കിയ സ്റ്റേജ് ഷോയില്‍ നിന്നും.. )

Wednesday, February 8, 2012

കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ..


കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിൻ മിന്നാമിന്നി വാ..
മഞ്ഞു വീഴും കാട്ടിനുള്ളിൽ ഇത്തിരിച്ചൂട്ടും കൊണ്ടേ വാ..


Thursday, February 2, 2012

പ്രേമാർദ്രസൗന്ദര്യമേ പ്രാപഞ്ചികാനന്ദമേ ...


പ്രേമാർദ്രസൗന്ദര്യമേ പ്രാപഞ്ചികാനന്ദമേ...
നീയെന്റെ മൗനാനുരാഗോത്സവംപോല്‍....
.......................................................................ഉണരൂ ജീവനില്‍...!

Friday, January 27, 2012

ചെത്തിമന്ദാരം തുളസി.. പിച്ചകമാലകൾ ..ചാര്‍ത്തി..




ചെത്തിമന്ദാരം തുളസി പിച്ചകമാലകൾ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം (2)

മയില്‍പ്പീലി ചൂടിക്കൊണ്ടും മഞ്ഞ തുകില്‍ ചുറ്റിക്കൊണ്ടും..
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം(2) (ചെത്തിമന്ദാരം..)

വാകച്ചാര്‍ത്തു കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍..
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം..(ചെത്തിമന്ദാരം..)

അഗതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി..
അവില്‍‌പൊതി കൈക്കൊള്ളുവാന്‍ കണികാണേണം..(ചെത്തിമന്ദാരം..)

ചിത്രം: അടിമകൾ
ഗാനരചയിതാവു്: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
ആലാപനം: പി സുശീല

Wednesday, January 11, 2012

കുതിച്ചോടി കയറുന്ന തിരകൾ..

കടൽ തേടി ഒഴുകുന്ന പുഴയോ
കര തേടി അലയുന്ന തിരയോ (2)
ഏതാനൂ സത്യമെന്നറിയാതെ ഞാനെന്നും
ഒരു വഴി തേടി നടപ്പൂ
എന്നും പെരുവഴി തന്നിൽ നടപ്പൂ‍
(കടൽ തേടി..)


ചിരിച്ചോടിയെത്തുന്ന പുഴയെ
തേങ്ങിക്കരഞ്ഞു കൊണ്ടെന്നേ പുണർന്നു
ആഴി തൻ അടിത്തട്ടിൽ ഊറിയ കണ്ണീരിൽ
ഉപ്പുരസം പുഴ നുകർന്നില്ലേ
നുകർന്നില്ലേ..നുകർന്നില്ലേ
(കടൽ തേടി..)

കുതിച്ചോടി കയറുന്ന തിരകൾ
പൊട്ടിച്ചിരിച്ചുകൊണ്ടെന്തേ ഇറങ്ങി
തോൽവി തൻ വേദന മായ്ക്കാനോ
കരയെ തോല്പിച്ചു തളർന്നിട്ടോ
തളർന്നിട്ടോ....തളർന്നിട്ടോ
(കടൽ..)

ചിത്രം/ആൽബം: അഭിനയം
സംഗീതം: കെ രാഘവൻ
ആലാപനം: കെ പി ബ്രഹ്മാനന്ദൻ

Friday, January 6, 2012

പെയ്തൊഴിയാന്‍........!

പെയ്തൊഴിയാന്‍ വെമ്പുമീ മേഘശകലങ്ങള്‍ തുളുമ്പാതെ വിങ്ങും അശ്രുക്കള്‍ അല്ലയോ.....

Sunday, January 1, 2012

ആ..ആ..ആന...ആന..

അ..അ...അമ്മ ..അമ്മ
അമ്മയെപ്പോൽ ഈ മൊഴിയും
ആ..ആ..ആന...ആന..
ആനകേറാമല ആകാശം
ഇ..ഇ. ഇല്ലം...ഇല്ലം....
ഇൻഡ്യ ഇല്ലം തറവാട്
ഈ..ഈ..ഈണം ഈനം
ഈണം മൂളും പൂത്തുമ്പീ
അ..അമ്മ .......ആ...ആന
ഇ..ഇല്ലം...ഈ ...ഈണം
അക്ഷരമാല പഠിക്കാല്ലോ
ലല്ലല ലല്ലല ലല്ലലാ‍ാ
 
ഉ....ഉണ്ണി ഉണ്ണിപ്പൂവുകളുതിരുന്നൂ
ഊ...ഊ........
ഊഞ്ഞാൽ.....ഊഞ്ഞാൽ....പൊന്നൂഞ്ഞാൽ
എ..എ... എണ്ണ എണ്ണക്കറുപ്പിന്നെന്തഴക്
ഏ..ഏ..ഏഴ്....
ഏഴു സ്വരങ്ങൾ ഏഴു നിറം
 
 
ഐ...... ഐ.....ഐക്യം
ഐക്യം ഐക്യം ഐശ്വര്യം
ഒ...ഒ.. ഒന്ന്
ഒന്നേ ഒന്നേ നാമൊന്നേ
ഓ...ഓ...ഓണം ഓണം  തിരുവോനം
അം...... അം......അംബ
അംബ  അംബ  ഭാരതാംബ


ചിത്രം/ആൽബം: 
 ഗോത്രം
ഗാനരചയിതാവു്: 
 ഒ എൻ വി കുറുപ്പ്
സംഗീതം: 
 ജി ദേവരാജൻ
ആലാപനം: 
 മാധുരി