Monday, December 26, 2011

തണുപ്പുള്ള പുലരിയില്‍..പ്രഭാതത്തിലെ തണുപ്പേറ്റ്  ഒരു പാവം..
സ്ക്കൂളിലേയ്ക്ക് ഊടുവഴിയിലൂടെ നടന്നു പോവുകയാണെങ്കില്‍ എന്നും കാണാവുന്ന ഒരു ദൃശ്യമാണിത്..
അവര്‍ ധരിച്ചിരിയ്ക്കുന്നത് തൊട്ടടുത്ത സ്ക്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍  ധരിയ്ക്കുന്ന സ്വറ്റര്‍ ആണ്‍..
അവര്‍ക്കത് അയല്‍വാസികള്‍  ദാനം  നല്‍കിയതാണ്‍..
ഇവിടുത്തെ (ബാംഗ്ലൂര്‍ )അസഹ്യമായ വെളുപ്പാന്‍ കാലങ്ങളില്‍ ശരീരം മുഴുവന്‍ മൂടി  ആളുകള്‍  പുറത്തിറങ്ങാന്‍ മടിയ്ക്കുമ്പോള്‍  ഇവരെ നോക്കൂ, ചെരിപ്പുകള്‍  അഴിച്ച് തണുത്ത കല്ലിന്മേലിരുന്ന് ജോലി തിരക്കിലാണ്‍...!


Friday, December 23, 2011

കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പി..


കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ, കരള്‍
കണ്ടൊന്നറിയാമോ കാട്ടുപൂവേ..

Tuesday, December 20, 2011

ഞാനുമൊരു ശിൽപ്പമാകാം...!

എങ്ങു നിന്നോ സ്നേഹത്തിന്‍ കാലൊച്ചകള്‍
മെല്ലെ കാതോര്‍ത്തിടുമ്പോള്‍...

Friday, December 16, 2011

മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു..


മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു
മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍
മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍..

Saturday, December 3, 2011

“മന്ദാര പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ..“

ആഹാ...ആ.......
മന്ദാരപ്പൂ മൂളീ കാതിൽ...തൈമാസം വന്നല്ലോ...
സിന്ധൂര പൂപാടീ കൂടെ നീ സ്വന്തമായെല്ലോ...
ആരാരും കാണാതെ ആമ്പൽക്കിനാവും..
ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും...
ഒന്നാകും പോലെ ശ്രുതിയായ് ലയമായി...[മന്ദാരപ്പൂ......]

കുരുന്നിനും കിളുന്നിനും മധുരം നീയേ...
ഇണക്കിളി പറന്നു നീ വരണേ....
നിനച്ചതും കൊതിച്ചതും പതിവായെന്നിൽ...
നിറക്കണേ..വിളമ്പി നീ തരണേ....
മാറിൽ ചേർന്നുറങ്ങും പനിനീരിൻ തെല്ലു നീ..ആഹാ ഹാഹാ...
ഉള്ളിൽ പെയ്‌തിറങ്ങും ഇളനീരിൻ തുള്ളി നീ...
അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ..
തേടു നീളേ നേടാനേതൊ സമ്മാനം......[മന്ദാരപ്പൂ......]

കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ..
കിണുങ്ങിയോ ചിണുങ്ങിയോ അരികേ...
ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ..
ചിലമ്പിയോ തുളുമ്പിയോ വെറുതെ...
മെയ്യിൽ കൈ തലോടും നുര പോലെ ചിമ്മിയോ..ആഹാ ഹാഹാ..
കാതിൽ വന്നു ചേരും..പൊഴ പോലെ കൊഞ്ചിയോ...
നിറഞ്ഞും കവിഞ്ഞും..മനസ്സേ താനെ..
പാടു നാളെയല്ലെ കാവിൽ കല്ല്യാണം.....[മന്ദാരപ്പൂ......]
ചിത്രം/ആൽബം: 
വിനോദയാത്ര
ഗാനരചയിതാവു്: 
വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: 
ഇളയരാജ

Wednesday, November 30, 2011

മഴ വന്ന പുലരിയില്‍...!


ഉറങ്ങി കിടക്കും ഞങ്ങളെ തൊട്ടുണര്‍ത്തിയതാര്‍..
പുലരിയോ....
പുലരിയില്‍ വിതുമ്പിയിറങ്ങിയ പരിഭവ മണിത്തുള്ളികളോ...?

Thursday, November 24, 2011

നീലത്താമരേ...

നീലത്താമരേ പുണ്യം ചൂടിയെൻ
ധന്യമാം തപസ്സിൽ..
നീലത്താമരേ  ഓളം നീട്ടി നീ
ജാലമാം സരസ്സിൽ..
ആവണിനാളിൽ ഞാൻ കണിയേകും കാവടി നീ അണിഞ്ഞു..
ആതിരാരാവിൽ  നിൻ മിഴിനീരിൻ മഞ്ഞിൽ നനഞ്ഞു..
വെൺ സൂര്യൻ അകലെ തേരിലണയേ
മെല്ലെയുണരും ചാരുതേ..
കൺപീലി നിരകൾ നിന്നെ ഉഴിയാൻ
ചിന്നി വരവായ് സ്നേഹിതേ....!

Tuesday, November 22, 2011

ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി..


ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞു പോയി രാപ്പാടി പെണ്ണിന്‍ കനവുകളും
ആ കാട്ടു തീയില്‍ (ഇല കൊഴിയും )

പ്രേമത്തിന്‍ മധുരിമയും
വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല കൊഴിയും )


Musician :Mohan Sithara/മോഹന്‍ സിതാര
Lyricist(s):Kottakkal Kunjimoideen Kutty/കോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
Year:1987
Singer(s):KJ Yesudas/കെ ജെ യേശുദാസ്
Raga(s) Used:Misra Sivaranjani/ മിശ്ര ശിവരഞ്ജിനി

* എന്‍റെ ചിത്രങ്ങള്‍ രണ്ട് നിറങ്ങളിലായി പോസ്റ്റ് ആവുന്നതിന്‍റെ  കാരണം പറഞ്ഞു തന്ന് എന്നെ ഒന്ന് സഹായിയ്ക്കാമോ പ്രിയരേ...
ചിത്രത്തിന്‍റെ യഥാര്‍ത്ഥ നിറം മുകളില്‍ കാണുന്നതാണ്‍..!

Tuesday, November 8, 2011

ഉറുമ്പേ.. ഉറുമ്പേ ഉറുമ്പിന്റച്ഛന് എങ്ങട്ട് പോയി?


അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
പന്ത്രണ്ടാന കുളിച്ചു വരുമ്പോള്
പരിപ്പുകുത്തി പാച്ചോറു വച്ചു..
ഞാനുമുണ്ടു.... സഖിയുമുണ്ട്...
സഖീടച്ചന്റെ പേരെന്ത്...?
മുരിങ്ങത്തണ്ട്
മുരിങ്ങതണ്ടും തിന്നവളെ... മുന്നാഴിയെണ്ണ കുടിച്ചവളേ..
അക്കര നിക്കണ മാടപ്രാവിന്റെ കയ്യോ കാലോ വെട്ടിക്കുത്തി മടക്കണം ഒന്ന്.

Saturday, October 15, 2011

Thursday, October 6, 2011

ആലിമാലി കാട്ടിനുള്ളിൽ നാലലുക്കിൽ ഊഞ്ഞാല...

ലാലല്ലല്ലാലാ ലാലലലല..
ഇല്ലിയിളം കിളി ചില്ലിമുളം കിളി കണ്ടെത്തീ ലല്ലല്ലാ..
അല്ലിമലർക്കുല  തൊങ്ങലു തൂക്കിയ നാല്ലോല നല്ലോല ..
ഓലഞ്ഞാലിപ്പെണ്ണിനെന്നും താണിരുന്നൊന്നാടാനായ് ..
ആലിമാലി കാട്ടിനുള്ളിൽ നാലലുക്കിൽ  ഊഞ്ഞാല .....!

Wednesday, September 28, 2011

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്..

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്..
നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
കണ്ണുനീര്‍ വീണ നനവാണ്..

Thursday, September 15, 2011

ഒരു മഴ പെയ്തെങ്കില്‍... ഒരു മഴ പെയ്തെങ്കില്‍...!

നിന്റെ നിതാന്തമായ മോഹം എന്നോട് നിന്‍
മൌനം മുറിഞ്ഞു വീഴുംപോല്‍ മൊഴിഞ്ഞു
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ഒരു മഴ പെയ്തെങ്കില്‍... ഒരു മഴ പെയ്തെങ്കില്‍...!

Sunday, August 14, 2011

ഒരു കുഞ്ഞ് മഴത്തുള്ളി വീണു നെറുകയില് ...

പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍ തിടുക്കവും
കള്ളച്ചിരിയും, നാട്യവും ഞാനറിയും ....

Sunday, August 7, 2011

കുളിര്‍‌പൊയ്കയില്‍..

പൊയ്കയില്‍ കുളിര്‍‌പൊയ്കയില്‍
പൊന്‍‌വെയില്‍ നീരാടുംനേരം

Sunday, July 31, 2011

Wednesday, July 6, 2011

നിശാഗന്ധീ….നീയെത്ര ധന്യ…!


“വിശുദ്ധയായ് ഞാന്‍ പൂക്കും പ്രിയനേ..
അതിരറിയാ പ്രേമത്തിന്‍ മൂക സാക്ഷിയായ്.. “

Saturday, June 25, 2011

മാനം... പൊൻമാനം കതിര്‍ ചൂടുന്നൂ..മാനം പൊൻമാനം കതിര്ചൂടുന്നൂ..
മോഹം എന്മോഹം തളിര്ചൂടുന്നൂ
താഴ്വര താരയില്ശീതള ഛായയില്
ഹിമ കണം വിതറുമീ പവനനില്ഒഴുകി വരൂ.. 
ചിന്തകളില്തേന്പകരും അഴകേ നീ വാ വാ
അഴകുമായ്എന്കരളില്വന്നുതിരും കവിതേ നീ വാ വാ
കവിതതന്മാധുര്യം എന്നുള്ളില്നീ പെയ്തു താ...


Wednesday, June 15, 2011

പുലര്‍ മഴ നാരുകള്‍..

സ്നേഹ സ്പര്‍ശമായ് പൊഴിഞ്ഞു വീഴുമീ പ്രാണ ഭാരം അറിയുന്നുവോ നീ ഉഷസ്സേ..

Sunday, June 12, 2011

Tuesday, May 31, 2011

ന്റ്റെ നെഞ്ചില്‍ പൂത്ത ഗുല്‍മോഹര്‍ പൂക്കള്‍..

വേനല്‍ മഴയെ സ്നേഹിച്ച് പെയ്തിറങ്ങി,
നീ എന്‍ ഹൃദയത്തെ നിറമുള്ളതാക്കി..

Tuesday, May 24, 2011

വീണ്ടും നിന്നെ ഞാന്‍ അറിയുന്നൂ..ഒരു നനുത്ത സ്പര്‍ശത്താല്‍  അടക്കി വെയ്ക്കാനാവാതെ,
 ഒരു നനുത്ത മഴയായ് നീ എന്നെ മുത്തമിടുകല്ലേ..

Saturday, April 2, 2011

മഴയുടെ നനവ്....ദുഃഖത്തിലാഴ്ത്തി..!
നിന്‍റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെയെന്നെങ്കിലും കാണും
ഒരിയ്ക്കല്‍ നീ എന്‍റെ കാൽപ്പാടുകള്‍ കാണും
അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിയ്ക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി  പകലിനോടെന്ന പോലെFriday, April 1, 2011

മുല്ലേ...നിന്നോട്..

.ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികൾ ..
പിന്നെയാ ഞെട്ടറ്റു വീണ പൂവിലും..
ആദ്യ സ്പര്‍ശനത്തിനായ് വെമ്പുമാ മൊട്ടില്ലും
കണ്ടു ഞാന്‍ ആഗ്രഹ മഞ്ഞിൻകണങ്ങള്‍.

Wednesday, March 30, 2011

Monday, March 28, 2011

കടവത്ത്..

തോണിക്കാരനും അവന്റെ പാട്ടും കൂടണഞ്ഞു
തേങ്ങി തളര്‍ന്നൊരു ചെറുമക്കുടിലിന്‍ വിളക്കണഞ്ഞു
നിറയുമോര്മകള്‍ എന്റെ നെഞ്ചില്‍
പിടയും ഓളങ്ങള്‍ നിന്റെ നെഞ്ചില്‍
നിനക്കും എനിക്കും ഉറക്കം ഇല്ലല്ലോ കായലെ..
കായലെ.. വൈക്കം കായലെ..