Tuesday, November 8, 2011

ഉറുമ്പേ.. ഉറുമ്പേ ഉറുമ്പിന്റച്ഛന് എങ്ങട്ട് പോയി?


അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
പന്ത്രണ്ടാന കുളിച്ചു വരുമ്പോള്
പരിപ്പുകുത്തി പാച്ചോറു വച്ചു..
ഞാനുമുണ്ടു.... സഖിയുമുണ്ട്...
സഖീടച്ചന്റെ പേരെന്ത്...?
മുരിങ്ങത്തണ്ട്
മുരിങ്ങതണ്ടും തിന്നവളെ... മുന്നാഴിയെണ്ണ കുടിച്ചവളേ..
അക്കര നിക്കണ മാടപ്രാവിന്റെ കയ്യോ കാലോ വെട്ടിക്കുത്തി മടക്കണം ഒന്ന്.

21 comments:

 1. കുട്ടിക്കാലം ഓര്‍മ്മ വരുന്നു. ചിത്രം വളരെ നന്നായി.

  ReplyDelete
 2. എപ്പോഴാ വര്‍ഷിണി കാട്ടിലേയ്ക്കൊക്കെ പോയത്.. ? ഇതും വയനാടാണോ?..

  “ഉറുമ്പേ ഉറുമ്പേ..“ ആ പാട്ട് ഇങ്ങനെയല്ലാട്ടോ..
  ഇനി കാണുമ്പോള്‍ ഞാന്‍ പാടിതരാം എങ്ങിനെയാണെന്ന്.. :)

  ReplyDelete
 3. ആഹാ ..
  വര്‍ഷിണി ക്യാമറയും പിടിച്ചു കാട്ടിലൂടൊക്കെ അലയാന്‍ തുടങ്ങ്യോ ..?
  ഒറ്റയാനെ ഒന്നും കിട്ടീലെ ..?
  ഫോട്ടോയും , വരികളും ഒക്കെ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് ആ പഴയ കുസൃതി ചോദ്യാ ..
  മഴ വന്നാ ആന എന്താ ചെയ്യാ..?
  പിന്നെ..
  കാട്ടാന നാട്ടില്‍ വന്നാ നാട്ടാരെന്തു കാട്ടാനാ ..?
  വേം ഉത്തരം പറഞ്ഞേ രണ്ടിനും .. :)

  ReplyDelete
 4. രസായി പഴയ ചൊല്ല് ...ചിത്രവും ആകര്‍ഷകം.

  ReplyDelete
 5. Vp Ahmed....പുലര്‍ക്കാല കൈനീട്ടം സന്തോഷത്തോടെ സ്വീകരിയ്ക്കുന്നൂ..

  കൊച്ചുമുതലാളി ....അതേ ട്ടൊ, വയനാടാണ്‍..
  ആ പാട്ടും നിയ്ക്ക് അറിയാം ...ഞാനും പാടി തരാം ട്ടൊ..!

  sameeran..ആ കുട്ടി കുറുമ്പനെ കണ്ടില്ലേ..അവനാണ്‍ ട്ടൊ എന്നെ തേടി വരാനുള്ള ഒറ്റയാന്‍..!
  ഇനി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍...
  1- മഴ വന്നാല്‍ ആന എവിടേം ഓടി ഒളിയ്ക്കൂലാ..സുഖ സുന്ദരായി മഴയത്ത് ആര്‍മാദിയ്ക്കും..
  2- കാട്ടാന നാട്ടില്‍ വന്നാല്‍ നാട്ടാര്‍ അവനെ നാട്ടാന ആക്കുമായിരിയ്ക്കും, അല്ലേല്‍ നോക്കി നിക്കുമായിരിയ്ക്കും...അല്ലാണ്ട് നിയ്ക്ക് ഒന്നും അറിയണില്ല്യാ ട്ടൊ.
  ഉത്തരങ്ങള്‍ ശരി ആണേലും, തെറ്റാണേലും ഇവിടെ പറയണേ.. :)..എല്ലാര്‍ക്കും അറിയാലോ.. :)

  Mohammedkutty irimbiliyam ..സ്നേഹം ഇക്കാ...നന്ദി.

  ReplyDelete
 6. ബാല്യം ഓര്‍മ വന്നു..ഫോട്ടോയും അടിപൊളി...

  ReplyDelete
 7. വിനു ചേച്ചി... ശബ്ദം തിരിച്ചു കിട്ടുമ്പോ എനിക്ക് പാടി കേള്‍പ്പിക്കണം ട്ടോ ഈ പാട്ട്.. കൊള്ളാം.. ഇഷ്ടായി.. :)

  ReplyDelete
 8. ഇഷ്ടായിട്ടൊ.. എനിക്കും പാടികേള്‍പ്പിക്കണേ.. ഞാന്‍ വരുന്നുണ്ട് അടുത്ത് തന്നെ...!!

  ReplyDelete
 9. ഏറെ ചിരിപ്പിച്ചു:)))
  എങ്കിലും ഞാന്‍ പിണക്കാ:(
  (പ്രാവിന്‍റെ കയ്യോ കാലോ വെട്ടികുത്തി മടക്കാന്‍ ഇങ്ങോട്ട് വാ...വെച്ചിട്ടുണ്ട് ഞാന്‍.ങാ ഹ! )

  ReplyDelete
 10. ഓർമ്മകൾ ഉണർത്തിയ വരികൾ

  ReplyDelete
 11. പടച്ചോനെ ..
  വലഞ്ഞൂലോ ..
  ഒരു ചോദ്യം ചോയിചേനു ഇങ്ങിനെ ശിക്ഷിക്കണോ ..? :)
  അങ്ങിനെ ഒക്കെ തന്നാവും എല്ലാവരും എന്നും പറയണ ഉത്തരം..
  പക്ഷെ ഞാന്‍ പുത്യേ ഉത്തരങ്ങള്‍ തേടാണ്...
  അതോണ്ടൊരു ഗുണമുണ്ട്
  എന്നും ചോദിചോണ്ടിരിക്കാലോ....

  എന്നും മഴ കൊണ്ട് ആ കുട്ടികുറുമ്പന് പനി പിടിക്കണ്ടാന്നു ഉണ്ടേല്‍ വേണേല്‍ പോപ്പിക്കാരോട് ഒരു കുടക്ക്‌ പറയാട്ടോ .. :)

  ReplyDelete
 12. നന്നാ‍യി..ഒരോർമ്മ...

  ReplyDelete
 13. കണ്ടില്ലേ..ഉറുമ്പിന്റെ അഛനതാ ആനകള്‍ക്ക് പട്ടയൊടിക്കുന്നു.മരത്തിലുണ്ട്,സൂക്ഷിച്ച് നോക്ക്..

  ReplyDelete
 14. ഉറുമ്പിന്റച്ചനോ?
  പാവം!
  അത്തളിയിത്തളി പറങ്കിത്താളി സെറ്റുമ്മ സെറ്റുമ്മ സാ‍ാ‍ാ‍ാ‍ാ

  ReplyDelete
 15. കാട്ടീപ്പോയി പുലീടേം ആനേടേം പടമെടുക്കുന്നതൊക്കെക്കൊള്ളാം...അവറ്റകള്‍ക്കറിയില്ല ഇതു ബ്ലോഗിലിടാനാണെന്നും ഫോട്ടോ എടുക്കുന്നത് പ്രശസ്ത ബ്ലോഗറാണെന്നും..ഹ..ഹാ...
  ഫോട്ടോയ്ക്ക് കൊടുത്ത തലക്കെട്ട് ചേര്‍ച്ചയുള്ളതായി തോന്നുന്നില്ല...

  ReplyDelete
 16. നല്ല ചിത്രം...വരികളില്‍ പഴയ ഓര്‍മ്മയും..

  ReplyDelete
 17. ന്റ്റെ പ്രിയ സ്നേഹിതര്‍ക്ക് അളവില്ലാത്ത സ്നേഹം മാത്രം..!

  എന്നെ പാട്ട് പാടിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നവരോട് ഒരു വാക്ക്...ആനയെ സ്വപ്നം കണ്ട് പേടിയ്ക്കണ്ടെങ്കില്‍ അങ്ങനെ ഒരു ആവശ്യം ഉന്നയിയ്ക്കാതിരിയ്ക്കുക :)
  വെള്ളരീ....പിണങ്ങണ്ടാ ട്ടൊ...നമ്മള്‍ കളിയ്ക്കല്ലേ..കളിയില്‍ പിണക്കമില്ലാ ട്ടൊ..!

  കുട വാങ്ങാന്‍ കടയില്‍ പോകാന്‍ നില്‍ക്കുന്നവരോട്, വേണ്ടാ ട്ടൊ...നിയ്ക്കും ന്റ്റെ കുട്ടിക്കുറുമ്പനും പനി പിടിയ്ക്കൂല്ലാ..!

  മുല്ലാ..ആ അച്ഛനേയും തിരഞ്ഞുള്ള കുട്ടി കൊമ്പന്മാരുടെ പോക്ക് കണ്ടില്ലേ..പാവങ്ങള്‍ ല്ലേ.. :)

  ശ്രീക്കുട്ടന്‍...ആനയും ഉറുമ്പും തമ്മിലുള്ള ബന്ധം അറിയാവുന്നതു കൊണ്ടാണ്‍ ട്ടൊ, ആനയെ തന്നെ ഉറുമ്പിന്‍റെ അച്ഛനെ തിരയാന്‍ വിട്ടത്..പിന്നെ പടം പിടിയ്ക്കാന്‍ നേരം ഓര്‍ത്തില്ലാ ഇവര്‍ക്ക് ഈ ഗതി വരുംന്ന്.. :)

  ReplyDelete
 18. ഇതു കൊള്ളാലോ ഈ പടവും പാട്ടും ......

  ReplyDelete
 19. കൊള്ളാം വര്‍ഷിണി...ഇതെവിടെയാ?
  'അക്കുത്തിക്കു താവനരമ്പം' പണ്ടൊക്കെ പാടിയിട്ടുണ്ട്.. അതിന്റെ ബാക്കിയാണോ എഴിതിയിരിക്കുന്നത്...

  ReplyDelete
 20. നന്ദി പ്രിയരേ...!
  എനിയ്ക്കറിയാം എന്‍റെ ചിത്രങ്ങള്‍ക്ക് മിഴിവ് നല്‍കുന്നത് വരികള്‍ ആണെന്ന്...അതിലൂടെ എനിയ്ക്കും ലഭിയ്ക്കുന്ന പ്രശംസകള്‍ സ്നേഹപൂര്‍വ്വം സ്വീകരിയ്ക്കുന്നൂ..!

  ഈ കാട്ടുകുറുമ്പന്മാര്‍ വലയില്‍ വീണത് ‘വയാനാടില്‍‘ വെച്ചാണ്‍ ട്ടൊ..!

  ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..