Thursday, November 24, 2011

നീലത്താമരേ...

നീലത്താമരേ പുണ്യം ചൂടിയെൻ
ധന്യമാം തപസ്സിൽ..
നീലത്താമരേ  ഓളം നീട്ടി നീ
ജാലമാം സരസ്സിൽ..
ആവണിനാളിൽ ഞാൻ കണിയേകും കാവടി നീ അണിഞ്ഞു..
ആതിരാരാവിൽ  നിൻ മിഴിനീരിൻ മഞ്ഞിൽ നനഞ്ഞു..
വെൺ സൂര്യൻ അകലെ തേരിലണയേ
മെല്ലെയുണരും ചാരുതേ..
കൺപീലി നിരകൾ നിന്നെ ഉഴിയാൻ
ചിന്നി വരവായ് സ്നേഹിതേ....!

10 comments:

  1. മനോഹരമായ ചിത്രം..

    ReplyDelete
  2. മനോഹരമായ ചിത്രം.. ഒപ്പം വരികളും.. ചിത്രം സ്വന്തം ക്യാമറയിൽ എടുത്തതാണോ??

    ReplyDelete
  3. ഇതില്‍ രണ്ട് നിറമില്ലാട്ടോ.. എങ്ങിനെയാ ഫിക്സ് ചെയ്തത്..?
    ഇതേതാ സ്ഥലം? ഞങ്ങള്‍ടെ അവിടെ ഒരു മൂര്യാംകുളം ഉണ്ട്, അതില്‍ നിറയെ ആമ്പലാണ്.. അതിനടുത്ത് തന്നെ വേറൊരു ചേനാംകുളം ഉണ്ട്... അതിലും നിറയെ വെളുത്ത ആമ്പലാണ്.. കുറച്ച് ദൂരെയായി ഒരു കുട്ടം കുളമുണ്ട്.. അതില്‍ നിറയെ നീലത്താമരയാണ്.. ആമ്പല്‍ പകല്‍ വിരിയുമ്പോള്‍, താമര രാത്രിവിരിയും.. ഏഴാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ ഒരു വെള്ളിയാഴ്ച ദിവസം വേഗം ആഹാരമൊക്കെ കഴിച്ച് കൂട്ടുകാരുമായി കുട്ടം കുളത്തിലേയ്ക്ക് താമരമൊട്ട് പറിയ്ക്കാന്‍ പോയി.. കുട്ടം കുളത്തില്‍ മാത്രമല്ല, ആ പരിസരത്തുള്ള പാടത്തുമുഴുവനും താമരയാണ്.. പഞ്ചസാരചാക്കില്‍ പെട്ട ഉറുമ്പിനെപോലെ ആകെ കണ്‍ഫ്യൂസായി താമര കണ്ടപ്പോള്‍; പറിച്ചിട്ടും പറിച്ചിട്ടും മതിയാകുന്നുണ്ടായിരുന്നില്ല.. സമയം പോയതും ഞങ്ങളറിഞ്ഞില്ല.. തോട്ടില്‍ നല്ലൊരു കുളിയൊക്കെ പാസ്സാക്കി ക്ലാസ്സിലെത്തുമ്പോള്‍ ഇണ്ട്രവെല്ലും കഴിഞ്ഞ് ആദ്യത്തെ പിരീയഡും കഴിയാറായിട്ടുണ്ടായിരുന്നു.. ക്ലാസ്സില്‍ കടക്കണമെങ്കില്‍ താമരകളയണം, താമരയെ കൈവിടാന്‍ ഞാനൊരുക്കമല്ലായിരുന്നു.. അവസാനം താമരയും കയ്യിലേന്തി ക്ലാസ്സില്‍ കയറട്ടേയെന്ന് സൈമന്‍ മാഷിനോട് ചോദിച്ചു.. പിന്നെയുണ്ടായ പൂരമൊന്നും പറയണ്ടെന്റെ വര്‍ഷിണി.. :-)

    ReplyDelete
  4. നീലത്താമര ഫിലിമില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സോങ്ങാണ് ഇത്.. ഈ വരികള്‍ കേള്‍ക്കുമ്പോള്‍ ആ അമ്പലക്കുളമാണ് ഓര്‍മ്മവരിക!

    ReplyDelete
  5. നീര്‍ പോളകളുടെ ലാളനമേട്ടൊരു
    നീലത്താമര വിരിഞ്ഞു ....
    നല്ല ചിത്രം

    ReplyDelete
  6. മനോഹരമായ ചിത്രം.. ഒപ്പം വരികളും.....

    ReplyDelete
  7. നല്ല ചിത്രം....
    നന്നായിട്ടുണ്ട് :)

    ReplyDelete
  8. ആയിരങ്ങളില്‍ ഒരുവന്‍....ഈ ചിത്രത്തിന്‍റെ അവകാശിയും എന്‍റെ ക്യാമറ തന്നെയാണ്‍ ട്ടൊ..!

    കൊ.മു...ഈ കഥകളൊക്കെ ഒന്നു ചുരുക്കി “ഇച്ചിരി കുട്ടിത്തരങ്ങളിലേയ്ക്ക്“ സംഭാവന നല്‍കിയാലും..നല്ല രസമുണ്ട് വായിച്ചിരിയ്ക്കാന്‍..!

    Jefu Jailaf ,വേണുഗോപാല്‍,പ്രദീപ്‌ കുറ്റിയാട്ടൂര്‍,പഞ്ചാരകുട്ടന്‍,
    naushad kv ,സമീരന്‍...ഈ അസ്വാദനത്തിന്‍ നന്ദി ട്ടൊ..!

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..