Friday, January 27, 2012

ചെത്തിമന്ദാരം തുളസി.. പിച്ചകമാലകൾ ..ചാര്‍ത്തി..
ചെത്തിമന്ദാരം തുളസി പിച്ചകമാലകൾ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം (2)

മയില്‍പ്പീലി ചൂടിക്കൊണ്ടും മഞ്ഞ തുകില്‍ ചുറ്റിക്കൊണ്ടും..
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം(2) (ചെത്തിമന്ദാരം..)

വാകച്ചാര്‍ത്തു കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍..
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം..(ചെത്തിമന്ദാരം..)

അഗതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി..
അവില്‍‌പൊതി കൈക്കൊള്ളുവാന്‍ കണികാണേണം..(ചെത്തിമന്ദാരം..)

ചിത്രം: അടിമകൾ
ഗാനരചയിതാവു്: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
ആലാപനം: പി സുശീല

32 comments:

 1. വയലാര്‍ ഈശ്വരവിശ്വാസി അല്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്നിട്ടും നല്ല ഭാവമുള്ള ഭക്തിഗാനങ്ങള്‍ എഴുതി.....

  ReplyDelete
 2. ഏതോ പാര്‍ക്കിലെ പ്രതിമ പോലുണ്ടല്ലോ..

  ReplyDelete
  Replies
  1. അതേലോ...പോലെ അല്ല, ആണ്‍...നന്ദി ട്ടൊ..!

   Delete
 3. നന്നായിരിക്കുന്നു.
  ഈ ഭക്തിഗാനത്തിന് ഈ ഫോട്ടോ അനുയോജ്യമാണോ?
  ഒരു സംശയം?
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
  Replies
  1. നേരം പുലരും മുന്നെ കുളിച്ച് കച്ചയുടുത്ത് പൂവിറുത്ത് ഭഗവാന്‍ അര്‍പ്പിയ്ക്കാന്‍ ഒരുങ്ങുന്ന ഒരു സ്ത്രീ സങ്കൽപ്പം കൊടുത്തു എന്നു മാത്രം..ഏട്ടാ,
   ആ പ്രതിമയ്ക്ക് ഞാന്‍ വരികളിലൂടെ ജീവന്‍ കൊടുക്കാന്‍ ശ്രമിച്ചൂന്ന് മാത്രം...ഇഷ്ടായില്ലെങ്കില്‍ ക്ഷമിയ്ക്കു ട്ടൊ...!

   Delete
 4. ഇതേത് പാര്‍ക്കാണ് വര്‍ഷിണി?

  ReplyDelete
  Replies
  1. നമ്മടെ നാട്ടിലെ....തൃശ്ശൂര്‍....!

   Delete
  2. മ്യൂസിയമല്ലേ.. ഇവിടെ കുറെ ഇരുന്നിട്ടുണ്ട്..
   ഒരു കണ്‍ഫ്യൂഷന്‍.. അതാ ചോദിച്ചത്.. :)

   Delete
  3. അല്ലന്നേ...പാര്‍ക്ക് തന്നെ...!

   Delete
  4. വടക്കേ സ്റ്റാന്റിന്റെ മുന്നിലുള്ളതല്ലേ.. ആ കുളത്തിന്റെ കരയിലെ..

   Delete
 5. ചെത്തി മന്ദാരം തുളസി പിച്ചക മാലകള്‍ ....ഭാവനയുടെ ഉദാത്ത വരികള്‍ !ആശംസകള്‍, വര്‍ഷിണി....

  ReplyDelete
 6. നല്ല ഫോട്ടോ, വയലാറിന്റെ എവര്‍ ഗ്രീന്‍ സോങ്ങിനു തുണയായി...

  ആശംസകളോടെ,,,

  ReplyDelete
 7. എന്റെ ചെറുപ്പത്തിൽ അടുത്ത വീട്ടിൽ നിന്ന് നിത്യവും നാമം ജപിയ്ക്കുന്നതോടൊപ്പം,കുട്ടികൾ ഇതും പാടാറുണ്ടെന്ന് ഓർമ്മ! Park Irinjalakuda -yilaanO? :)

  ReplyDelete
  Replies
  1. കുട്ടിക്കാലത്തേയ്ക്ക് ഒരു നിമിഷം എത്തിയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ..!
   ഇരിങ്ങാലകുടയല്ല....തൃശ്ശൂര്‍

   Delete
 8. വര്‍ഷിണീ .. ചിത്രം ഗൃഹാതുരമായ ചിലത് പകരുന്നുണ്ട്
  അതിലുപരീ .. ഈ ഗാനം .. ഈ വരികള്‍ മനസ്സിലേക്കിറങ്ങീ ..
  കുളിരുണ്ട് ഈ വരികള്‍ക്ക് , ഈണത്തിന് കണ്ണന്റേ മണമുണ്ട് ..
  "അഗതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി..
  അവില്‍‌പൊതി കൈക്കൊള്ളുവാന്‍ കണികാണേണം.."
  എന്താല്ലേ .. കണ്ണാ .. നിന്റെ ഓടക്കുഴല്‍ വിളി കേട്ടൂ..
  പൂവും , പ്രതിമയും .. വരണ്ടുപോകാവുന്ന ആ കാഴ്ച്ചക്ക്
  കണ്ണന്റെ ഗന്ധം കൊടുത്ത കൂട്ടുകാരീ .. നന്ദീ, മനസ്സ് ഒന്ന് ........

  ReplyDelete
  Replies
  1. ചിത്രം ഗംഭീരമല്ലാന്ന് അറിയാം...
   നമ്മള്‍ എല്ലാവരും ഒരു പോലെ ആസ്വാദിച്ച സന്തോഷം...അതുമാത്രമാണ്‍ ഉദ്ദേശം...
   സന്തോഷം ട്ടൊ...ഒരുപാട് നന്ദി റിനി..!

   Delete
 9. ഈ പ്രതിമ എത്ര തവണ കണ്ടതാ.. അപ്പഴൊന്നും ഇത്ര ഭംഗി തോന്നീലലൊ....

  നന്നായിട്ടുണ്ട് ട്ടാ...

  ReplyDelete
  Replies
  1. സമീരന്‍ എത്ര തവണ കണ്ടു,പറഞ്ഞേ... :)
   ചുമ്മാതാണ്‍ ട്ടൊ...സന്തോഷം.

   Delete
  2. എണ്ണ്യാലൊടുങ്ങില്ല.....
   ഒരു പഴയ മറു ചോദ്യമില്ലേ..എന്തെങ്കിലും ചോദിച്ചാല്‍.....
   ആകാശത്തില്‍ എത്ര നക്ഷത്രങ്ങളുണ്ടെന്ന്.... അത്രയൊന്നും ഇല്ലെങ്കിലും... എണ്ണാന്‍ വയ്യാ.....

   Delete
 10. ചെത്തിമന്ദാരം തുളസി പിച്ചകമാലകൾ ചാര്‍ത്തി..
  ഗുരുവായൂരപ്പാ നിന്നെ കണികാണേണം


  മനസ്സിനെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി... സ്കൂളിൽ പഠിക്കുമ്മ്പോൾ ഈ വരികൾ കേൾക്കാത്ത കലോത്സവങങൾ തന്നെയുണ്ടായിരുന്നില്ല.

  ReplyDelete
 11. നന്ദി സ്നേഹിതാ...നിങ്ങളില്‍ ഓര്‍മ്മപ്പെടുത്തിയ വികാരം, അതുമാത്രം ഉദ്ദേശിച്ച് പോസ്റ്റ് ചെയ്ത ഒരു ചിത്രമാണിത്...!

  ReplyDelete
 12. ഈ നല്ല പാട്ടിനെ ഒന്ന് കൂടെ ഓർമ്മിപ്പിച്ചതിനു നന്ദി....

  ReplyDelete
 13. ഓള് ഒറിജിനലോ പ്രതിമയോഎന്ന് തോന്നിപ്പിക്കുന്ന തരം നല്ല ചൈതന്യമുള്ള സൃഷ്ടി.ജോറായിട്ട്ണ്ട്. ആശംസകൾ.

  ReplyDelete
  Replies
  1. സന്തോഷം....നന്ദി നല്ല വരികളും പ്രതിമയും സൃഷ്ടിച്ചവര്‍ക്ക്....
   അഭിപ്രായം അറിയിച്ചവര്ക്ക്....
   സ്നേഹം പ്രിയരേ...!

   Delete
 14. നമുക്ക് ആസ്വദിക്കാൻ നല്ല മലയാള ഭക്തിഗാനം വേണമെങ്കിൽ ഈശ്വരവിശ്വാസിയല്ലാത്ത വയലാറിന്റെ ഭാവന തന്നെ വേണം. ആശംസകൾ.

  ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..