Friday, December 16, 2011

മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു..


മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു
മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍
മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍..

16 comments:

  1. മാറാമ്പുകള്‍ക്കു മേലെ
    മഴ പൊഴിയുന്നു
    പെയ്തൊഴിയാതെ........

    ReplyDelete
  2. നല്ല ഭംഗിയുള്ള ചിത്രം. കണ്ടു മറന്ന ഏതോ സ്ഥലം പോലെ തോന്നുന്നു.

    ReplyDelete
  3. മഴ നൂലുകള്‍ ,വരികള്‍ ഏതോ സിനിമ പാട്ടിലെയല്ലേ ?വെറുതെ ചോദിച്ചതാട്ടോ .......

    ReplyDelete
  4. അമ്മ പറഞ്ഞതൊക്കെ കണ്ടു മനസ്സിലായല്ലോ.
    നല്ല ചിത്രം.

    ReplyDelete
  5. ഞാന്‍ വരും മഴയായി നിന്നില്‍ പടരാന്‍....(മഴമേഘം)

    ReplyDelete
  6. ഇനിയും മഴക്ക് വേണ്ടി കാത്തിരിക്കാം
    നല്ല ഫോടോ
    ആശംസകള്‍

    ReplyDelete
  7. ചാഞ്ഞു പെയ്യുന്ന മഴ നാരുകള്‍...

    ReplyDelete
  8. മാവ്പൂത്തകാലത്ത് എല്ലാവരുമെത്തുന്നതിനുമുന്നെത്തന്നെ കണ്ണിമാങ്ങ പറുക്കാന്‍ ഓടിയതോര്‍മ്മയുണ്ടോ? വേനലവധിക്കാലത്തെത്ര പച്ചമാങ്ങകള്‍ എറിഞ്ഞ് വീഴ്ത്തിയിരിയ്ക്കുന്നു! കല്ലുപ്പുകൂട്ടി പച്ചമാങ്ങ തിന്നതോര്‍ത്തപ്പോള്‍ വായിലൊരുകുടം വെള്ളം.. വേനല്‍മഴ, ഒഴിവുകാലം തീരാരായെന്ന മുന്നറിയിപ്പ് നല്‍കുന്നു.. മഴപെയ്യാന്‍ മൂടിക്കെട്ടിനില്‍ക്കുന്ന കാര്‍മേഘം പോലെയാകുമപ്പോള്‍ മനസ്സ്, മാമ്പഴക്കാലം കഴിഞ്ഞ് മഴക്കാലമാകുമ്പോള്‍ ഒരൊഴിവുകാലവും കഴിഞ്ഞിരിയ്ക്കും.. കുറേയേറെ ഓര്‍മ്മകള്‍ മാറോടടുക്കിപ്പിടിച്ച് മറ്റൊരൊഴിവുകാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്..

    ReplyDelete
  9. നല്ല ഫീലുള്ള ചിത്രം...
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  10. പെയ്തൊഴിയാതിരിക്കട്ടെ

    ReplyDelete
  11. സ്നേഹം പ്രിയരേ...!

    മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു
    മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു
    മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍
    മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍
    വ്യാകുലമാതാവേ ഈ ലോകമാതാവേ
    നീയെന്റെയമ്മയെ തിരികെ തരൂ
    തിരികെ തരൂ....

    വഴിമരങ്ങള്‍ നിന്നരുളാല്‍
    തണലേകി നില്‍ക്കുമെന്നമ്മ പറഞ്ഞു
    ഒഴുകിവരും പുഴകളെല്ലാം
    ഓശാനപടുമെന്നമ്മ പറഞ്ഞു
    വ്യാകുലമാതാവേ ഈ ലോകമാതാവേ
    നീയെന്റെയമ്മയെ തിരികെ തരൂ...
    തിരികെ തരൂ....

    കരുണയേകും കാറ്റില്‍ നീ
    തഴുകുന്ന സുഖമുണ്ടെന്നമ്മ പറഞ്ഞു
    മിഴിനീരും നിന്‍ മുന്നില്‍
    ജപമാലയാണെന്നെന്റമ്മ പറഞ്ഞു
    വ്യാകുലമാതാവേ ഈ ലോകമാതാവേ
    നീയെന്റെയമ്മയെ തിരികെ തരൂ...
    തിരികെ തരൂ....

    മഴ പെയ്‌താല്‍ കുളിരാണെന്ന് അവളന്നു പറഞ്ഞു
    മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു
    മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍
    മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍
    വ്യാകുലമാതാവേ ഈ ലോകമാതാവേ
    നീയെന്റെ നന്ദിനിയെ തിരികെത്തരൂ
    തിരികെത്തരൂ...

    ഗാനരചയിതാവു്:എസ്‌ രമേശന്‍ നായര്‍
    സംഗീതം:രവീന്ദ്രന്‍
    ആലാപനം: കെ ജെ യേശുദാസ്‌,എസ്‌ ജാനകി

    ReplyDelete
  12. മഴയിൽ കുളിച്ചും കളിച്ചും നടക്കുകയാ,അല്ലേ..?
    വെറുതെയല്ല, വർഷിണി.വിനോദിനി ന്ന് പേര്..

    ReplyDelete
  13. യ്യോ, കൊതിപ്പിക്കാതെ കൂട്ടുകാരി... :)നല്ല ഭംഗീണ്ട്..!!

    ReplyDelete
  14. സേതുലക്ഷ്മി..ഈ മഴ പെയ്തൊഴിയാതിരുന്നെങ്കില്‍ അല്ലേ..

    ഇലഞ്ഞിപൂക്കള്‍...ഉം..ഇടയ്ക്കൊക്കെ ഒരു കൊതിപ്പിയ്ക്കലാകാം :)

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..