Tuesday, December 20, 2011

ഞാനുമൊരു ശിൽപ്പമാകാം...!

എങ്ങു നിന്നോ സ്നേഹത്തിന്‍ കാലൊച്ചകള്‍
മെല്ലെ കാതോര്‍ത്തിടുമ്പോള്‍...

15 comments:

  1. യൂക്കാലിചെടികള്‍ക്കിടയിലുള്ള ചിതല്പുറ്റ് ഓണക്കാലത്ത് തൃക്കാക്കരപ്പനെ വെച്ചതുപോലെ തോന്നിപ്പിച്ചു. അതിലുപരി മുത്തശ്ശികഥയിലേയും, യക്ഷികഥയിലേയും മാണിക്യത്തിന് കാവലിരിയ്ക്കുന്ന നാഗദേവദതയേയും.. ഇത് കണ്ടപ്പോള്‍ പണ്ടത്തെ ഒരു സംഭവം മനസ്സില്‍ ഓടിവന്നു.. എന്നെങ്കിലും പറയാം..!

    ReplyDelete
  2. അത് ചിതല്‍ പുറ്റാണെന്നു തോന്നുന്നതെ ഇല്ല. ചിത്രം വരച്ചത് പോലെ..
    ഭംഗിയായിരിക്കുന്നു.

    ReplyDelete
  3. ഉം...ഒരു കാല്‍നട യാത്രയ്ക്കിടയില്‍ കിട്ടിയതാ...
    കൊച്ചു മുതലാളി... കാത്തിരിയ്ക്കാം ട്ടൊ...!

    ReplyDelete
  4. മനസിന്‍റെ മൌന വാത്മീകത്തില്‍ നിന്നെ ഒളിപ്പിച്ചാലും,
    ഹൃദയത്തിന്‍റെ കഠിന സീമകള്‍.... അതിര്‍ത്തി തീര്‍ത്താലും,
    കരള്‍ കല്ലാകാത്ത കാലത്തോളം നിന്നെ കാത്തിരിക്കും.
    ഇല്ല!കഴിയില്ല നിന്നെ മറക്കാന്‍..........!...........!
    മറന്നു വന്നു കരുതിയാല്‍--...
    മരിച്ചുവെന്ന് നിനക്കുക.

    ReplyDelete
  5. ന്റ്റെ വീടിന്‍റെ പിറകിലെ പാമ്പിന്‍കാവില്‍ ഇങ്ങിനെ ഒരുപാടൂണ്ടാര്‍ന്നു..
    ആ പുറ്റുകള്‍ക്ക് മുകളില്‍ പടര്‍ന്നു കിടക്കുന്ന വള്ളികളായിരുന്നു ഞങ്ങളുടെ ഊഞ്ഞാലുകള്‍..
    ഞങ്ങള്‍ കളികള്‍ പറഞ്ഞതും , കഥകള്‍ മെനഞ്ഞതും ഒക്കെ ഈ പുറ്റുകളോടായിരുന്നു..
    കാലപ്പേമാരിയില്‍ എവിടെയോ മറന്നുപോയ ആ ബാല്യത്തിലേക്കെന്നെ തിരിച്ചു നടത്തിച്ചു വര്‍ഷിണി...

    നന്നായിട്ടുണ്ട്..
    ആശംസകള്‍ ..

    ReplyDelete
  6. Nice. ഇത്തരം പുറ്റുകള്‍ക്കുള്ളില്‍ പാമ്പുകള്‍ ഉണ്ടാവും എന്നു കേട്ടിട്ടുണ്ട്... സൂക്ഷിക്കണം ടീച്ചറെ...

    ReplyDelete
  7. ഇദ് കൊള്ളാമല്ലൊ... പ്രദീപ് മാഷ് പറഞ്ഞത് പോലെ ഇഴജന്തുക്കൾ ഉണ്ടാകും.. അടുത്ത ഫോട്ടോ എടുക്കുമ്പോൾ സൂക്ഷിക്കണം..!!

    ReplyDelete
  8. മനോഹരമായ ചിത്രം...

    ReplyDelete
  9. ഇന്നും നാട്ടില്‍ പറമ്പുകളില്‍ ഇത്തരം സംഭവങ്ങള്‍ ഒക്കെ ഉണ്ടോ ?
    തികച്ചും ഗൃഹാതുരത്വം തന്ന ചിത്രം .. നന്നായി

    ReplyDelete
  10. നല്ല ചിത്രം !

    ReplyDelete
  11. Anonymous..(:

    സമീരന്‍ ...ബാല്യം തിരിച്ചെത്തിയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..!

    ഷാജു അത്താണിക്കല്‍.. നന്ദി ട്ടൊ...!

    Pradeep Kumar ,ആയിരങ്ങളില്‍ ഒരുവന്‍ ..പാമ്പിനെ പേടിയാ..സൂക്ഷിച്ചോളാമേ..!

    വേണുഗോപാല്‍...ഇത് നമ്മുടെ നാട്ടിന്‍പുറത്തെ തൊടിയില്‍ നിന്നെടുത്തതല്ലാ ട്ടൊ..ഇവിടെ(ബാംഗ്ലൂര്‍ ) വഴിയോരത്തു നിന്നു കിട്ടിയതാ...!

    Jefu Jailaf,naushad kv..നന്ദി ട്ടൊ...സന്തോഷം..!

    നന്ദി പ്രിയരേ...സന്തോഷം...!

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..