Thursday, February 23, 2012

ഇരുകണ്ണീർത്തുള്ളികൾ...!



ഇരുകണ്ണീർത്തുള്ളികൾ ഒരു സുന്ദരിയുടെ
കരിമിഴികളില്വെച്ചു കണ്ടുമുട്ടീ
കണ്ടുമുട്ടീ അവർ കണ്ടുമുട്ടീ പിന്നെ
കണ്ടു വന്ന സ്വപ്നത്തിൻ കഥ ചൊല്ലീ
താമരപ്പൊയ്കയിലെ അരയന്നങ്ങളെപ്പോലെ
പ്രേമത്താൽ പരസ്പരം കൈകൾ നീട്ടീ (ഇരു)


അടുക്കുവാനവർക്കെന്നും കഴിഞ്ഞതില്ലാ
അകലത്താണകലത്താണിരുപേരും
കവിളിലേയ്ക്കൊഴുകുമ്പോൾ ഒരുമിയ്ക്കാമെന്നോർത്തു
കരളിൽ പ്രതീക്ഷയുമായ് യാത്ര തുടർന്നൂ
കരളിൽ പ്രതീക്ഷയുമായ് യാത്ര തുടർന്നൂ ( ഇരു)


അടുത്തതില്ലാ അവർ അടുത്തതില്ലാ ഒരു
നെടുവീർപ്പിൻ കൊടുംകാറ്റിൽ അകന്നു പോയി
മരണത്തിൻ ഭീകര മരുഭൂവിൽ വീണൊരു
മഴത്തുള്ളി പോലെയവർ തകർന്നുപോയീ
മഴത്തുള്ളിപോലെയവർ തകർന്നുപോയീ (ഇരു)

ചിത്രം/ആൽബം: ഇരുട്ടിന്റെ ആത്മാവ്
ഗാനരചയിതാവു്: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്
ആലാപനം: എസ് ജാനകി

13 comments:

  1. നന്നായിട്ടുണ്ട്. ക്യാമറ ഫ്ലാഷ് ഒഴിവാക്കി അതിനെ വേറൊരു തരത്തില്‍ ലൈറ്റിംഗ് കൊടുത്ത് ഒന്ന് പരീക്ഷിച്ചു കൂടായിരുന്നോ?

    ReplyDelete
    Replies
    1. ഒരു രാത്രിമഴയില്‍ ഉറക്കപ്രാന്തില്‍ പോയി എടുത്തതാ....അപ്പോള്‍ ഒന്നും ഓര്‍ത്തില്ല, ഇനി ശ്രമിയ്ക്കാം ട്ടൊ..നന്ദി...!

      Delete
  2. ഒരു സുന്ദര ചിത്രം ഗാനത്തിനനുസൃതമായത്.

    ReplyDelete
  3. ഞാനും വായന മുന്നോട്ട് കൊണ്ട് പൊയത്, 'ഇതെവിടെയ്യോ കേട്ട് മരന്ന സിനിമാപ്പാട്ടാണല്ലോ' എന്ന് വിചാരിച്ചിട്ടായിരുന്നു. അവസാനം ആ കുറിപ്പ് കണ്ടപ്പോൾ മനസ്സിലായി. അത്കൊണ്ടൊന്നും ഇത് എഴുതിവച്ചതിന്റെ സൗന്ദര്യവും, ആവശ്യകതയും കുറയുന്നില്ല. നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
  4. നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  5. നന്നായിട്ടുണ്ട്....

    ReplyDelete
  6. Two drops of tears..... കവിതയും കരവിരുതും....

    ReplyDelete
  7. കവിതയും കരവിരുതും നന്നായിരിക്കുന്നു ആശംസകള്‍ .

    ReplyDelete
  8. നന്നായിട്ടുണ്ട്

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..