Wednesday, February 29, 2012

ഓളം തുള്ളുമീ കുളിർ മഴയിൽ...!


താമരമൊട്ടേ ചെന്താമരമൊട്ടേ
ഓളം തുള്ളുമീ കുളിർ മഴയിൽ
തളിർ പൊട്ടി വിടരുമീ തെളിമഴയിൽ
താലോലമാട്ടുന്നതാര് നിന്നെ താലോലമാട്ടുന്നതാര്
കാറ്റിന്റെ കൈകളാണോ ഒരു
കള്ളന്റെ കൈകളാണോ
താലോലമാട്ടുന്നതാര് എന്നെ താലോലമാട്ടുന്നതാര് (താമരമൊട്ടേ...)


കുളിരോടു കുളിരണിഞ്ഞു നെഞ്ചിൽ
മലരോടു മലർ വിരിഞ്ഞു
പുതുമണ്ണിൻ മണമൂറും പുതുമഴയിൽ
പുൽകി വിടർത്തുന്നതാര് നിന്നെ
പുൽകി വിടർത്തുന്നതാര്
പൊന്നലച്ചാർത്തുകളോ ഒരു
ചുണ്ടിന്റെ കുസൃതികളോ
താലോലമാട്ടുന്നതാര് നിന്നെ താലോലമാട്ടുന്നതാര് (താമരമൊട്ടേ...)

മുത്തോടു മുത്തിണങ്ങി രാഗ
മുത്തങ്ങൾ ചേർന്നിണങ്ങി
കെട്ടിപ്പിടിക്കുന്ന നേരമെന്നോമന
ഞെട്ടിത്തരിക്കുന്നതെന്തേ വീണ്ടും
ഞെട്ടിത്തരിക്കുന്നതെന്തേ
ആദ്യത്തെ ലജ്ജ കൊണ്ടോ അതോ
ആ കരവിദ്യ കൊണ്ടോ
താലോലമാട്ടുന്നതാര് നിന്നെ താലോലമാട്ടുന്നതാര്(താമരമൊട്ടേ...)

ചിത്രം/ആൽബം: പച്ച നോട്ടുകൾ
ഗാനരചയിതാവു്: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ

24 comments:

  1. കുളിര്‍ മഴ അസ്സലായിരിക്കുന്നു.

    ReplyDelete
  2. ചിത്രത്തിന് അടിക്കുറിപ്പു പോലെ ശ്രീകുമാരൻ തമ്പിയുടെ വരികളും....കുഞ്ഞുകൈകളിലേക്ക് ഇറ്റിച്ചു കൊടുക്കുന്ന പെയ്തൊഴിയാത്ത സ്നേഹം..... എത്ര നന്മനിറഞ്ഞ ആശയമാണ് ....-അഭിനന്ദനങ്ങള്‍ വര്‍ഷിണി ടീച്ചര്‍....

    ReplyDelete
  3. കഴിഞ്ഞ ഏപ്രിലില്‍ വെക്കേഷനു പോകുമ്പോഴല്ലേ എനിയ്ക്കിത് തന്നത്..??

    ReplyDelete
  4. ചിത്രത്തിന്റെ അടിക്കുറിപ്പായി സ്വന്തമായി രണ്ടു വരികള്‍ കൊടുക്കാമായിരുന്നു
    അതിനു കഴിവുള്ള വര്‍ഷിണി എന്തേ ഈ കവിത തിരഞ്ഞെടുത്തത്
    ഈ കവിത നന്നായി യോജിക്കുന്നുണ്ടങ്കിലും സ്വന്തം വരികള്‍ സ്വന്തം വരികള്‍ തന്നെയാണ്

    ReplyDelete
  5. സൂപ്പര്‍ ചിത്രം ..... :)

    ReplyDelete
  6. വര്‍ഷിണീ .. ബ്യൂട്ടീ സ്നാപ്പ് ..
    കോരി ചൊരിയുന്ന മഴയേ കണ്ടു നില്‍ക്കാന്‍
    ഒന്നിറങ്ങി അലിയാതെ പിണങ്ങി നില്‍ക്കാന്‍
    പ്രണയമുണ്ടെന്ന് ചൊല്ലാന്‍ ഇടക്കൊരു-
    വിരല്‍ തുമ്പിനാല്‍ തൊട്ടു നോക്കാന്‍ !
    ആ സ്പര്‍ശത്തിലൂടെ പ്രണയാദ്ര കുളിരുകള്‍
    അവള്‍ പകരുമ്പൊള്‍ ഹൃദയം കൊടുക്കാന്‍ ..
    "ബാല്യത്തേ മഴയിലേക്ക് കൊടുക്കുമ്പൊള്‍
    നമ്മളിലൂടെ അവര്‍ മഴയുടെ കുളിരറിയട്ടെ
    മണ്ണില്‍ ചവിട്ടി വളരാന്‍ അവര്‍കാകട്ടെ .."
    പിന്നാമ്പുറത്ത് മഴ വന്നു വിളിക്കുമ്പൊള്‍
    അവളുടെ സാമിപ്യമറിഞ്ഞ എത്രയോ നിമിഷങ്ങള്‍ ..
    ഈ അമ്മക്കും മകള്‍ക്കുമപ്പുറം നിറഞ്ഞ മഴ
    ഓര്‍മിപ്പിക്കുന്നത് ...
    ആ വിരല്‍ തുമ്പുകളിലേക്ക് ഊര്‍ന്ന മഴ പൂവുകള്‍
    നല്‍കുന്നത് ....
    ഒരൊ ക്‍ളിക്കിലും ഈ കൂട്ടുകാരീ
    കാത്ത് വയ്ക്കുന്ന ചിലത് ..

    ReplyDelete
  7. നിഷ്കളങ്കതയും,ആഹ്ലാദവും ഇഷ്ടായി.
    ആശംസകള്‍

    ReplyDelete
  8. ഈ ഫോട്ടോയ്ക്ക് ഞാനെന്ത് കമന്‍റാനാ.....
    ഇത് സ്നേഹമല്ലേ....
    സ്നേഹം മഴയായ് പെയ്യുന്നതല്ലേ...

    സരസൂനെ ഇപ്പൊ കാണുന്നേ ഇല്ല.. :(

    ReplyDelete
    Replies
    1. അതെ സമീരൻ..

      സരസു ഇപ്പൊ ന്റെ കൂടെ അല്ലാ...വലിയ ക്ലാസ്സിൽ ആയപ്പൊ ഭയങ്കര ഗമയാ...!

      Delete
  9. മഴ ......അത് എത്ര വര്‍ണ്ണിച്ചാലും മതിയാകില്ല...അതുപോലെ സ്നേഹവും ...ആശസകള്‍

    ReplyDelete
  10. ഒരു സംശയം ..ഈ ബ്ലോഗിന്റെ പേര് പെയ്തൊഴിയാന്‍ എന്നോ കിനാക്കൂട് എന്നോ ?ഞാന്‍ എപ്പോള്‍ നോക്കുമ്പോഴും തലക്കെട്ട പെയ്തൊഴിയാന്‍ എന്നാ കാണുന്നത് ?എന്റെ കണ്ണ് പരിശോധിപ്പിക്കാരായോ?

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..