Wednesday, September 28, 2011

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്..

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്..
നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
കണ്ണുനീര്‍ വീണ നനവാണ്..

11 comments:

  1. അത്ര ഗംഭീരമായി എന്നൊന്നും ഞാന്‍ പറയുന്നില്ല . ഫോട്ടോഗ്രഫി ഒന്നും അറിയില്ല (എനിക്കും അറിയില്ല)എന്ന് ആദ്യമേ പറഞ്ഞിട്ടുള്ളതിനാല്‍ ഇത് തന്നെ വലിയ ഒരു കാര്യമാണ് ... ഒന്ന് ആഞ്ഞു പിടിച്ചാല്‍ മുന്നോട്ട് കൊണ്ട് പോകാവുന്ന ഒരു ടാലെന്റ്റ് ഉണ്ടെന്നാണ് എന്റെ നിരീക്ഷണം ... ആശംസകള്‍

    ReplyDelete
  2. മുറ്റത്തെ മുല്ല...... നന്നായിട്ടുണ്ട്

    ReplyDelete
  3. വരികളിലും മുല്ലയിലും നനവാണ്

    ReplyDelete
  4. വെള്ളപ്പൂക്കള്‍ മാത്രം വിരിഞ്ഞു നില്‍ക്കുന്ന ഒരു പൂന്തോട്ടം എന്‍റെ സ്വപ്നമാണ്....

    ReplyDelete
  5. തൂമണം വീശുന്നു ചിത്രവും വരികളും .ആശംസകള്‍ !

    ReplyDelete
  6. വരികള്‍ ആണ് ഫോട്ടോയേക്കാള്‍ ഇഷ്ടായത്...

    ReplyDelete
  7. സന്തോഷം പ്രിയരേ...
    ലിപിയ്ക്ക് ആ ഗാനം തന്നെ തരാം ട്ടൊ...
    http://nirameghangal.blogspot.com/2011/09/blog-post_1662.html
    നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
    നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
    നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
    കണ്ണുനീര്‍ വീണ നനവാണ്
    നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
    കണ്ണുനീര്‍ വീണ നനവാണ്
    കണ്ണുനീര്‍ വീണ നനവാണ്
    നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്

    മേടവിഷുക്കണി പൂവുകൊഴിഞ്ഞു-
    പോയോരെന്‍ വേലിപടപ്പില്‍
    മേടവിഷുക്കണി പൂവുകൊഴിഞ്ഞു-
    പോയോരെന്‍ വേലിപടപ്പില്‍
    വേനലില്‍ പൂവേര്‍ പണിഞ്ഞ്
    തെന്നല്‍ തേങ്ങി തളര്‍ന്നുവന്നിരുന്നു
    നൊമ്പരമാണു നിന്നോര്‍മ്മയെന്നാലും
    ആ നൊമ്പര പോലും മധുരം
    നൊമ്പരമാണു നിന്നോര്‍മ്മയെന്നാലും
    ആ നൊമ്പര പോലും മധുരം
    നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്

    ആഴിയില്‍ പാതിയിറങ്ങി ഒരു കുമ്പിള്‍
    കോരിയെടുത്തതുപോലെ
    ഞാനറിഞ്ഞിട്ടില്ലയെന്നും
    നിന്റെ സ്നെഹത്തിന്‍ സൌരഭം തെല്ലും
    നൊമ്പരമാണു നിന്നോര്‍മ്മയെന്നാലും
    ആ നൊമ്പര പോലും മധുരം
    നൊമ്പരമാണു നിന്നോര്‍മ്മയെന്നാലും
    ആ നൊമ്പര പോലും മധുരം
    നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്

    നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
    നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
    നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
    കണ്ണുനീര്‍ വീണ നനവാണ്
    നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
    കണ്ണുനീര്‍ വീണ നനവാണ്
    കണ്ണുനീര്‍ വീണ നനവാണ്
    നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്..

    ReplyDelete
  8. ഫോട്ടോ തരക്കേടില്ല. ഫോക്കസ് കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇനിയും നന്നായേനെ.

    കവിത എഴുതാനാവും. എന്തിനാണ് വരികള്‍ ഇങ്ങിനെ ആവര്‍ത്തിച്ചത്...?
    നിന്നെക്കുറിച്ചുള്ളൊരോര്‍മ്മകള്‍ക്ക് .. എന്നായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് തോന്നി.
    ഭാവുകങ്ങള്‍...

    ReplyDelete
  9. കൊള്ളാം, പടവും വരികളും!

    ആശംസകൾ!

    ReplyDelete
  10. ശോഷിച്ച, പെയതൊഴിഞ്ഞ മുല്ലമൊട്ടുകള്‍..

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..