Wednesday, January 11, 2012

കുതിച്ചോടി കയറുന്ന തിരകൾ..

കടൽ തേടി ഒഴുകുന്ന പുഴയോ
കര തേടി അലയുന്ന തിരയോ (2)
ഏതാനൂ സത്യമെന്നറിയാതെ ഞാനെന്നും
ഒരു വഴി തേടി നടപ്പൂ
എന്നും പെരുവഴി തന്നിൽ നടപ്പൂ‍
(കടൽ തേടി..)


ചിരിച്ചോടിയെത്തുന്ന പുഴയെ
തേങ്ങിക്കരഞ്ഞു കൊണ്ടെന്നേ പുണർന്നു
ആഴി തൻ അടിത്തട്ടിൽ ഊറിയ കണ്ണീരിൽ
ഉപ്പുരസം പുഴ നുകർന്നില്ലേ
നുകർന്നില്ലേ..നുകർന്നില്ലേ
(കടൽ തേടി..)

കുതിച്ചോടി കയറുന്ന തിരകൾ
പൊട്ടിച്ചിരിച്ചുകൊണ്ടെന്തേ ഇറങ്ങി
തോൽവി തൻ വേദന മായ്ക്കാനോ
കരയെ തോല്പിച്ചു തളർന്നിട്ടോ
തളർന്നിട്ടോ....തളർന്നിട്ടോ
(കടൽ..)

ചിത്രം/ആൽബം: അഭിനയം
സംഗീതം: കെ രാഘവൻ
ആലാപനം: കെ പി ബ്രഹ്മാനന്ദൻ

26 comments:

  1. :) ചിരിച്ചോടിയെത്തുന്ന പുഴയെ
    തേങ്ങിക്കരഞ്ഞു കൊണ്ടെന്നേ പുണര്‍ന്നു
    ആഴി തന്‍ അടിത്തട്ടില്‍ ഊറിയ കണ്ണീരില്‍
    ഉപ്പുരസം പുഴ നുകര്‍ന്നില്ലേ
    രമ്ന ആരുടേതാണ്?

    ReplyDelete
  2. ചിത്രം രസായി
    ആല്‍ബം എങ്ങിനെ കാണും?

    ReplyDelete
    Replies
    1. സന്തോഷം ട്ടൊ...
      “ആല്‍ബം” ...മനസ്സിലായില്ല എന്താ ഉദ്ധേശിച്ചേ എന്ന്..!

      Delete
  3. വിദൂരതയില്‍ രണ്ട് വഞ്ചികള്‍ ഞാന്‍ കാണുന്നു..
    കൊച്ചുമുതലാളി കടലില്‍ പോയതാണ് കേട്ടാ..
    കൊച്ചുമുതലാളി വരുമ്പോള്‍ ഒരു കൊട്ട മുഴുവന്‍ നത്തോലി കൊണ്ടുവരാം കേട്ടാ.. ;-)

    ഇവിടെ ചുറ്റും കടലാണ് വര്‍ഷിണി.. കറുത്ത കടല്‍; തിരമാലകളുമില്ല! നീലനിറം കാണുമ്പോള്‍ മനസ്സ് തുടിയ്ക്കുന്നു..!!!
    കഴിഞ്ഞ സമ്മര്‍ വെക്കേഷന് നാട്ടില്‍ പോകുമ്പോള്‍ മയ്യഴിയിലെ കടല് കണ്ടപ്പോള്‍ ട്രെയിനിവിടെ നിന്നിരുന്നെങ്കിലെന്ന് തോന്നിപ്പിച്ചിരുന്നു.. മനസ്സ് നിറയെ കടലായിരുന്നു.. കടലിനെ കുറിച്ച് സ്വപ്നങ്ങള്‍ കണ്ടു; നാട്ടിലെത്തിയാല്‍ ഇത്തവണ കൂട്ടുകാരനെയും കൊണ്ട് ചാവക്കാട് കടല് കാണാന്‍ പോകാം എന്നും മനസ്സിലും ഉറപ്പിച്ചു.. കുറച്ച് ദിവസങ്ങള്‍ക്കുശേഷം മയ്യഴിയിലൂടെ ആ കടലിന് മുന്നിലൂടെ ഞാന്‍ ബസ്സിലും പോയി.. ബസ്സിലിരുന്ന എന്നെ മയ്യഴി മാടിവിളിയ്ക്കുന്നുണ്ടായിരുന്നു.. മയ്യഴിയെ ദൂരെയാക്കി ഞാന്‍ വീണ്ടും യാത്ര തുടര്‍ന്നു. ഇത്തവണയും ചാവക്കാട്ടേയ്ക്ക് പോകുവാന്‍ കഴിഞ്ഞില്ല.. മയ്യഴിയെന്നെ ഇപ്പോഴും ദൂരെ മാറിനിന്ന് മോഹിപ്പിയ്ക്കുന്നു..!!! (മുകുന്ദന്‍ ഒരുപാട് പറഞ്ഞ് മോഹിപ്പിച്ചു.. മയ്യഴിപ്പാലം കടന്നുപോകുമ്പോള്‍ ഞാനിപ്പോഴും നോക്കാറുണ്ട് വെള്ളിയാങ്കല്ല് എവിടെയാണെന്ന്..)

    എന്റെ സ്വപ്നങ്ങളിലെ സായാഹ്നങ്ങളില്‍ ഒരഞ്ചുവയസ്സുകാരിയെയും കൈപിടിച്ച് അവള്‍ക്ക് കടലമണികള്‍ വാരികൊടുത്ത് ഞാന്‍ ദൂരേയ്ക്ക് മറഞ്ഞ് പോകുന്നത് സ്ഥിരം കാഴ്ചയാണ്. കടല്‍ കാണിച്ച് വര്‍ഷിണിയും ഇപ്പോള്‍ മോഹിപ്പിച്ചു.. കടലിനെ കുറിച്ച് ഒരുപാട് പറയാനുണ്ട്.. ഒരിയ്ക്കല്‍ ഞാന്‍ പറഞ്ഞ് തരാട്ടോ..

    ശുഭദിനം നേരുന്നു!

    ReplyDelete
    Replies
    1. എനിയ്ക്ക് ഇതെല്ലാം എഴുതി താ....!

      Delete
    2. മാഹി മാടി വിളിക്കുന്നൂന്നോ..? :)
      മനസ്സിലായി .. മനസ്സിലായി...... ഇതൊക്കെ എന്തിനാ ഇങ്ങിനെ വിളിച്ച് പറയണത് ചെറുക്കാ....?

      Delete
    3. മഹാപാപി.. സുട്ടടവെ ജാഗ്രതൈ.. (വര്‍ഷിണി പഠിപ്പിച്ച തമിഴാ)
      സുഖമല്ലേ സ്വാമിന്‍? :)

      Delete
    4. കുഞ്ഞായിരിയ്ക്കുമ്പോള്‍ ഒരിയ്ക്കല്‍ ഗുരുവായൂര്‍ അമ്പലത്തില്‍ പോയപ്പോള്‍ മൂത്തചേട്ടന്‍ ചാവക്കാട് കടല് കാണുവാന്‍ കൊണ്ടുപോയി, ജീവിതത്തിലെ ആദ്യത്തെ കടല് കാണല്‍.. അന്നാ കടല് ഇരമ്പുന്നത് കേട്ടപ്പോള്‍ മനസ്സും ഇരമ്പുകയായിരുന്നു. നോക്കെത്താദൂരം പരന്നുകിടക്കുന്ന കടല്‍ കണ്ടപ്പോള്‍ ഈ ലോകത്തിന്റെ അവസാനം ഈ കടലാണെന്ന് കരുതി. അകാരണമായ എന്തോ ഒരു വിഷമം അന്ന് മനസ്സില്‍ തോന്നീയിരുന്നു.. പിന്നീട് ചാവക്കാട് കടല്‍ കാണുന്നത് നാലാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോഴാണ്. ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെതാണെന്ന് തോന്നുന്നു.. ഒരു എക്സിബിഷന്‍ ഉണ്ടായിരുന്നു; കേച്ചേരിയിലെ സ്കൂളുകളിലായിരുന്നു ക്യാമ്പ്. ഇതില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പത്തുദിവസത്തോളം അവിടെ വന്ന് താമസിച്ചു. ഓരോരുത്തരുടെ വീടുകളിലായിരുന്നു അവിടെ നിന്ന് വന്നവര്‍ താമസിച്ചിരുന്നത്, അവരെ സ്വീകരിയ്ക്കുവാന്‍ ഓരോരുത്തരം മത്സരിച്ചു.. ഒരു ഓണക്കാലത്തായിരുന്നു അത്. ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു.. ഓരോരോ നാട്ടിലെ ജനങ്ങളെ, അവരുടെ സംസ്കാരത്തെ കലയെ ഇതൊക്കെ നോക്കികാണുവാന്‍ പറ്റിയ അവസരം. നേരം വെളുത്താല്‍ സ്കൂളിലോട്ട് ഒറ്റ ഓട്ടമാ.. പിന്നെ പാതിരായ്ക്കാണ് കയറി വരിക.. ഭക്ഷണവും എല്ലാം അവിടെ തന്നെയായിരുന്നു..സ്കൂളില്‍ നിന്ന് എന്നും ഓരോ സ്ഥലങ്ങള്‍ കാണാന്‍ പോകും അങ്ങിനെ ഒരു ദിവസം കുടക്കല്ലും, ഗുരുവായൂര്‍ ആനക്കോട്ടയും, ചാവക്കാട് കടലും കണ്ടു.. അന്ന് ആ ക്യാമ്പ് കഴിയരുതേ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്.. എല്ലാം ഇന്നലെ കഴിഞ്ഞപ്പോലെ ഓര്‍മ്മയുണ്ട്.. ഒരുനാള്‍ ഞാനെല്ലാം പറഞ്ഞ് തരാട്ടോ വര്‍ഷിണി..!

      Delete
    5. ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
      ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ

      രണ്ടാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
      ഒരു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ


      മൂന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
      മൂന്നു മുക്കുറ്റി രണ്ടു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ


      നാലാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
      നാലു നാരങ്ങ മൂന്നു മുക്കുറ്റി രണ്ടു ചെണ്ടുമല്ലി,
      ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ


      അഞ്ചാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
      അഞ്ചു മഞ്ചാടി ,നാലു നാരങ്ങ മൂന്നു മുക്കുറ്റി
      രണ്ടു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ


      ആറാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
      ആറു താറാവ് അഞ്ചു മഞ്ചാടി ,നാലു നാരങ്ങ മൂന്നു മുക്കുറ്റി
      രണ്ടു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ


      ഏഴാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
      ഏഴു ഏത്തക്ക ആറു താറാവ് അഞ്ചു മഞ്ചാടി ,നാലു നാരങ്ങ മൂന്നു മുക്കുറ്റി
      രണ്ടു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ


      എട്ടാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
      എട്ട് പൊട്ടയ്ക്ക ഏഴു ഏത്തക്ക ആറു താറാവ്
      അഞ്ചു മഞ്ചാടി ,നാലു നാരങ്ങ മൂന്നു മുക്കുറ്റി
      രണ്ടു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ


      ഒമ്പതാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
      ഒമ്പത് അമ്പഴങ്ങ എട്ട് പൊട്ടയ്ക്ക ഏഴു ഏത്തക്ക ആറു താറാവ്
      അഞ്ചു മഞ്ചാടി ,നാലു നാരങ്ങ മൂന്നു മുക്കുറ്റി
      രണ്ടു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ

      പത്താം നാൾ ഉല്ലാസയാത്ര പോയപ്പോൾ
      പത്തു മത്തങ്ങ ഒമ്പത് അമ്പഴങ്ങ എട്ട് പൊട്ടയ്ക്ക ഏഴു ഏത്തക്ക ആറു താറാവ്
      അഞ്ചു മഞ്ചാടി ,നാലു നാരങ്ങ മൂന്നു മുക്കുറ്റി
      രണ്ടു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ..

      Delete
    6. ഇല്ല സ്വാമീ...
      ഞാനൊന്നും പറഞ്ഞില്ല...
      അങ്ങിനെ പറയാന്‍ പാടില്ലാര്‍ന്നു ല്ലേ..?

      ഞാനെന്നാ കടല്‍ കാണാന്‍ ആദ്യം പൊയത്..?
      ഒരു പെരുന്നാളിനാനെന്ന് തോന്നണു..
      ചാവക്കാട് കടപ്പുറത്തേക്ക്....
      അന്നൊക്കെ പെരുന്നാള്‍ യാത്രകള്‍ തൃശ്ശൂരിലെക്കാരുന്നു പതിവ്..
      രാഗത്തില്‍ നിന്നും , ജൊസില്‍ നിന്നും ഓരോ സിനിമകള്‍ , പിന്നെ പത്തന്‍സില്‍ നിന്ന് ഒരു ഊണും..
      പതിവ് തെറ്റിച്ച് ചാവക്കാട് പൊയതെന്തു കൊണണ്ടാരുന്നു..? കടല്‍ വിളിച്ചിട്ടുണ്ടാവണം.....
      പിന്നീട് എത്ര കടല്‍ തീരങ്ങള്‍...
      കന്യാകുമാരി പോകണംന്നതൊഴിച്ച് കാണാന്‍ ആഗ്രഹിച്ച കടപ്പുറങ്ങള്‍ കുറെയൊക്കെ കറങ്ങി..
      ഇപ്പഴും കടല്‍ കണ്ടാല്‍ കൊച്ചുകുട്ട്യാവും...
      ഇച്ചിരി പേടിയോടെയും , അതിലേറെ കൌതുകത്തോടെയും കടലിലേക്ക്....
      :)
      ഇനി പിന്നെ....

      Delete
  4. പ്രണയത്തിന്റേ മറ്റൊരു മുഖം ..
    തീരത്തേ മൂടുന്ന തിര ..
    ഒരു നിമിഷം കൊണ്ട് വിരഹ വേവ്
    നല്‍കി തിരികേ പൊകുന്ന തിരമാല ..
    ഹൃദയം കടലിന്‍ ആഴം
    മിഴികള്‍ നീലവര്‍ണ്ണം
    മൊഴികള്‍ തിരകളായ്
    മനം മണല്‍ തരികള്‍ പൊലെ ..
    കര ഇന്നും കേഴുന്നു ..
    പ്രണയമാം തലൊടലില്‍
    വിരഹത്തിന്‍ ഉപ്പ് രസം
    നല്‍കി തിരികേ പൊവാത്ത
    കാലത്തേ കാക്കുന്നു ..

    ReplyDelete
    Replies
    1. ചിരിച്ചോടിയെത്തുന്ന പുഴയെ
      തേങ്ങിക്കരഞ്ഞു കൊണ്ടെന്നേ പുണർന്നു
      ആഴി തൻ അടിത്തട്ടിൽ ഊറിയ കണ്ണീരിൽ
      ഉപ്പുരസം പുഴ നുകർന്നില്ലേ
      നുകർന്നില്ലേ..നുകർന്നില്ലേ..

      സന്തോഷം ട്ടൊ..നന്ദി.

      Delete
  5. കുതിച്ചോടി കയറുന്ന തിരകൾ
    പൊട്ടിച്ചിരിച്ചുകൊണ്ടെന്തേ ഇറങ്ങി
    തോൽവി തൻ വേദന മായ്ക്കാനോ
    കരയെ തോല്പിച്ചു തളർന്നിട്ടോ
    തളർന്നിട്ടോ....തളർന്നിട്ടോ
    ___________
    ബ്രഹ്മാനന്ദനെ ഓര്‍മ്മിപ്പിച്ച പ്രിയ വര്‍ഷിണി ,നന്ദി ....

    ReplyDelete
  6. തീരം തേടും തിരകള്‍.. അതോ തീരം വിഴുങ്ങാനോ...?

    അവിടെ ആന..
    ഇവിടെ കടല്‍...
    ആനയും കടലും എത്ര കണ്ടാലാ മതി വരാന്ന് ഇടക്കിടെ ചോദിക്കാറുണ്ട് ഒരാള്‍....

    നന്നായിട്ടുണ്ട് ട്ടാ...

    ReplyDelete
    Replies
    1. സൂര്യചന്ദ്രന്‍മാരെ വേര്‍തിരിച്ച് കാണുവാന്‍ കഴിയുമോ?

      Delete
  7. ആ ആള്‍ വര്‍ഷിണി ആണൊ സമീരന്‍..??

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..