Tuesday, November 22, 2011

ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി..


ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞു പോയി രാപ്പാടി പെണ്ണിന്‍ കനവുകളും
ആ കാട്ടു തീയില്‍ (ഇല കൊഴിയും )

പ്രേമത്തിന്‍ മധുരിമയും
വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല കൊഴിയും )


Musician :Mohan Sithara/മോഹന്‍ സിതാര
Lyricist(s):Kottakkal Kunjimoideen Kutty/കോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
Year:1987
Singer(s):KJ Yesudas/കെ ജെ യേശുദാസ്
Raga(s) Used:Misra Sivaranjani/ മിശ്ര ശിവരഞ്ജിനി

* എന്‍റെ ചിത്രങ്ങള്‍ രണ്ട് നിറങ്ങളിലായി പോസ്റ്റ് ആവുന്നതിന്‍റെ  കാരണം പറഞ്ഞു തന്ന് എന്നെ ഒന്ന് സഹായിയ്ക്കാമോ പ്രിയരേ...
ചിത്രത്തിന്‍റെ യഥാര്‍ത്ഥ നിറം മുകളില്‍ കാണുന്നതാണ്‍..!

8 comments:

  1. ഇതെന്താ സിനിമാ പാട്ടുകള്‍ക്ക് വേണ്ടിയുള്ള ബ്ലോഗാണോ ?

    ReplyDelete
  2. അല്ല..
    ന്റ്റെ ചിത്രം...അനുയോജ്യം എന്ന് തോന്നിപ്പിച്ച ഒരു പാട്ട് ഇട്ടു എന്ന് മാത്രം..!

    ReplyDelete
  3. ഇതില് രണ്ടല്ല.. മൂന്നുനിറമാണ്.. :)
    ഇതേത് പാര്‍ക്കാണ് വര്‍ഷൂട്ട്യെ..

    ReplyDelete
  4. നല്ല ചിത്രം... എനിക്കിഷ്ടമുള്ള പാട്ടാണിത് :)

    ReplyDelete
  5. ചിത്രവും പാട്ടും ഉചിതം .ആശംസകള്‍ !

    ReplyDelete
  6. :)
    ഇതെന്താ മൂന്ന്‌ നിറങ്ങളില്‍..?
    ഫോട്ടോ എടുപ്പിന്റെ പുതുവഴികള്‍ വല്ലതും ആണോ..?
    അതോ ടെക്നിക്കല്‍ ഫോള്‍ട്ട് ..?

    കാണാന്‍ നല്ല ചന്തമുള്ള സ്ഥലം ..
    ആ മരങ്ങളില്‍ ഇലകള്‍ കൂടി ഉണ്ടാര്‍ന്നെങ്കില്‍ ..
    സാരല്ല്യാ.. ഇനീം വരാന്‍ വേണ്ടയാണല്ലോ കൊഴിയുന്നത് ല്ലേ ..?

    ReplyDelete
  7. ഫോട്ടോയ്ക്ക് ചേരുന്ന ഒരു നല്ല പാട്ടിടുന്ന ബ്ലോഗ്‌ എന്തായാലും കൊള്ളാം. എനിക്കേറെ ഇഷ്ടമുള്ളതാണ് ഇല കൊഴിഞ്ഞ മരങ്ങളുടെ ദൃശ്യം. നേരത്തെ ഇട്ടിട്ടുള്ള പടങ്ങളില്‍ ഒന്നും മൂന്നു കളറുകള്‍ ഇല്ലല്ലോ..എന്തോ ഒരു ചെറിയ പ്രശനം കാരണം ആവും പടങ്ങള്‍ അപ്പ്‌ ലോഡ് ചെയ്ത ശേഷം മൂന്നു കളറില്‍ കാണുന്നത്.

    ReplyDelete
  8. സ്നേഹം പ്രിയരേ...സന്തോഷം ട്ടൊ..!

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..