Saturday, February 23, 2013

എന്തിനോ എന്നെ വിളിച്ചു...


എന്തിനോ എന്നെ വിളിച്ചു
എന്തിനോ ഞാന്‍ വിളികേട്ടു
എന്തിനോ എന്തിനോ എന്തിനോ

സ്വപ്നത്തില്‍ വന്നെന്നെയുണര്‍ത്തി - ഏതോ
പുഷ്പശരശയ്യയില്‍ കിടത്തി
നിത്യജീവിതത്തിലെന്‍ പാവമാം മനസ്സിന്റെ
സ്വസ്ഥതയാകെ ഭവാന്‍ അകറ്റി
സ്വസ്ഥതയാകെ ഭവാന്‍ അകറ്റി

പരിസരമാകെ ഞാന്‍ മറക്കും - പ്രേമ
പരിഭവം അഭിനയിച്ചിരിക്കും
അത് കണ്ടു തോഴിമാര്‍ കളിയാക്കി ചിരിക്കുമ്പോള്‍
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും

എവിടെയെങ്കിലും വച്ച് കാണാന്‍ - എന്റെ
ഹൃദയത്തിലുള്ളതെല്ലാം ചൊല്ലാന്‍
വിരഹവേദനാഭാരം ഇറക്കിവെച്ചവിടുത്തെ
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം..

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
*** ...നിറമേഘ ചോലയിൽ കേൾക്കാം... ***

16 comments:

  1. പാലപ്പൂമണം!
    ഗന്ധര്‍വാഗമനം!!!
    നന്നായിരിക്കുന്നു പൂവും,പ്രസാദവും
    ആശംസകള്‍

    ReplyDelete
  2. ങേ ... ടീച്ചറും പ്രവാസി ആയോ ?

    ReplyDelete
  3. വിളികേട്ടിങ്ങെത്തി ഞാനും പ്രിയേ.... :)

    ReplyDelete
  4. അപ്പുറത്തു പോയി പാട്ട് കേട്ടു. തീരെ ശബ്ദം കുറവാണല്ലോ? ഫോട്ടോയില്‍ വിരല്‍ പെട്ടല്ലോ........

    ReplyDelete
  5. വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കു ഒരു വട്ടം ..
    വിടാരാപ്പൂ മുത്തുകള്‍ അവിടെ കരയിക്കും പലവട്ടം ..!
    ഒരിക്കല്‍ കാണും വരെ , നീറീ നീറീ നില്‍ക്കുമീ
    പ്രണയത്തിന്റെ സ്നേഹത്തിന്റെ നൊമ്പര പൂക്കള്‍ ...!

    ReplyDelete
  6. കൊള്ളാം, നന്നായിട്ടുണ്ട്.. ഭാവുകങ്ങള്‍

    ReplyDelete
  7. മനോഹരമായ ഒരു സിനിമാഗാനത്തിന് സ്കോപ്പുണ്ട്. ആ വഴിക്കൊന്ന് ശ്രമിക്കുക

    ReplyDelete
  8. വിരഹവേദനാഭാരം ഇറക്കിവെച്ചവിടുത്തെ
    വിരിമാറില്‍ തലചായ്ക്കാന്‍ മോഹം

    ReplyDelete
  9. ഇതുവരെ കേട്ടിരുന്നില്ല ടീച്ചറെ . നന്ദി

    ReplyDelete
  10. മനോഹരം

    ആ ചിത്രവും മനോഹരം

    ReplyDelete
  11. നല്ല പടം
    നല്ല പാട്ട്!

    ReplyDelete
  12. സ്നേഹം പ്രിയരേ....നന്ദി...!

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..