Sunday, October 30, 2011

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍...


17 comments:

  1. നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
    നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
    നീയെന്തേ വൈകി വന്നു പൂന്തിങ്കളേ..
    നീയെന്തേ വൈകി വന്നു പൂന്തിങ്കളേ
    നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
    നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍...

    ഈറനാം വെണ്‍നിലാവിന്‍ പൂമ്പുടവയഴിഞ്ഞു
    ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞു
    പൂമ്പുടവത്തുമ്പിലെ കസവെടുത്തു
    പൂക്കൈത കന്യകമാര്‍ മുടിയില്‍ വെച്ചു

    നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
    നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍

    ആറ്റുവഞ്ചിപ്പൂക്കളും കാറ്റിലാടിയുലഞ്ഞു
    ആലിമാലി മണല്‍ത്തട്ടും ആതിരപ്പൂവണിഞ്ഞു
    ആലിന്റെ കൊമ്പത്തെ ഗന്ധര്‍വനോ
    ആരെയോ മന്ത്രമോതി ഉണര്‍ത്തീടുന്നു

    നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
    നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
    നീയെന്തേ വൈകി വന്നു പൂന്തിങ്കളേ
    നീയെന്തേ വൈകി വന്നു പൂന്തിങ്കളേ

    നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
    നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍...!

    ReplyDelete
  2. ശ്ശോ.. ഇത് കാണുമ്പോള്‍ അങ്ങോട്ട് എടുത്ത് ചാടാന്‍ തോന്നുന്നു..
    കൊതിപ്പിച്ച് കളഞ്ഞു വര്‍ഷിണി.. :-)

    ReplyDelete
  3. ഓര്മകള്ക്കെന്തു സുഗന്ധം...ആത്മാവിന് നഷ്ട..................

    ReplyDelete
  4. കൊതിപ്പിക്കല്ലേ മോളെ ..ഡിസംബറില്‍ ഞാനും നീരാടും..ഹും.

    ReplyDelete
  5. അസ്സലായിരിക്കുന്നു ടോ ... ഫോട്ടോ കണ്ടപ്പോള്‍ കുട്ടികാലം ഓര്‍ത്തു പോയി .... വര്‍ഷിക്കട്ടെ ഇനിയും നല്ല ചിത്രങ്ങള്‍ .. വര്‍ഷിണി വിനോദിനി ....

    ReplyDelete
  6. കൊള്ളാം..ഞാനും ഡിസംബറില്‍ നാട്ടില്‍ പോകുമല്ലോ :-)

    ReplyDelete
  7. വാക്കുകളുടെ ഒഴുക്കും, നിളയിലെ നീരാടലും.. മനൊഹരമായിരിക്കുന്നു.. ആശംസകൾ.. ചിത്രവും കേമം..!!

    ReplyDelete
  8. ഓഹോ ഇപ്പോ ക്യാമറയിലൂടെയായോ പോസ്റ്റിടല്‍? ആയിക്കോട്ടെ.ഒറ്റ സ്നാപ്പിലൊതുക്കാതെ ഒരു വിഷയത്തില്‍ ഒന്നിലധികം ഫോട്ടോകളിട്ടു നോക്കൂ.

    ReplyDelete
  9. നന്നായിട്ടുണ്ട് .... :)

    ReplyDelete
  10. ഫോട്ടോ കൊള്ളാം .
    ഒന്ന് മുങ്ങിക്കുളിക്കാന്‍ കൊതിയാവന്നുണ്ട് ..

    ReplyDelete
  11. ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞു....

    ReplyDelete
  12. ഇതു കാണാതെ പോയതിലും വരാന്‍ വൈകിയതിലും ഖേദിക്കുന്നു...
    ഏറെ ഇഷ്ടമുള്ള പാട്ട് ...

    ReplyDelete
  13. എന്‍റെ ചിത്രത്തിന്‍ മിഴിവേകിയത് എല്ലാരുടേയും പ്രിയ ഗാനം ആണെന്ന് അറിയാം...
    നന്ദി പ്രിയരേ....അഭിപ്രായങ്ങള്‍ സന്തോഷങ്ങള്‍ മാനിയ്ക്കുന്നൂ ട്ടൊ..!

    ReplyDelete
  14. കഴിഞ്ഞ രണ്ടുമൂന്നഴ്ച്ചകളില്‍ കുറെ ഏറെ യാത്രകള്‍ ചെയ്തപ്പോള്‍ ഇതുപോലെ കുറെ ഏറെ നദികളും, തടാകങ്ങളും കണ്ടു. ഒന്നിറങ്ങി നീരാടുവാന്‍ എനിക്കും കൊതി തോന്നി. നീന്താന്‍ അറിയാത്തതിനാല്‍ ചെയ്തില്ല :-( . ഇത് മനോഹരമായ ഗാനം തന്നെ

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..